ആള്‍ദൈവം ഫലഹരി ബാബ പോലീസ് അറസ്റ്റ് ചെയ്‍തു.

ആള്‍വാര്‍: രാജസ്ഥാനിലെ സ്വയം പ്രഖ്യാപിത ആള്‍ദൈവം ഫലഹരി പോലീസ് അറസ്റ്റ് ചെയ്‍തു. 21 വയസ്സുകാരിയെ സ്വന്തം ആശ്രമത്തില്‍വെച്ച് പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.

ആരോഗ്യനില തൃപ്‍തികരമാണെന്ന് ഉറപ്പാക്കിയശേഷമാണ് ശനിയാഴ്‍‍ച ഉച്ചതിരിഞ്ഞ് ബാബയെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ഈ ആഴ്‍ച ആദ്യം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ബാബയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഇസിജി, രക്തസമ്മര്‍ദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ സാധാരണ നിലയിലാണെന്ന് ബോധ്യപ്പെട്ടതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് ആള്‍വാര്‍ അഡീഷനല്‍ പോലീസ് സൂപ്രണ്ട് പരസ് ജെയിന്‍ പറഞ്ഞു.

 പഴങ്ങള്‍ മാത്രം കഴിക്കുന്നതിനാലാണ് കൗശലേന്ദ്ര പ്രപന്നാചാര്യ ഫലഹരി മഹാരാജ് എന്ന ഇദ്ദേഹം ഫലഹരി ബാബ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.
70 കാരനായ ബാബ പല രാഷ്ട്രീയക്കാരുടെയും കൂടെ നിര്‍ക്കുന്ന ഫോട്ടോകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്.

ഓഗസ്റ്റ് 7നാണ് 21കാരിയായ പെണ്‍കുട്ടി ആശ്രമത്തില്‍വെച്ച് പീഡിപ്പിക്കപ്പെട്ടത്. വര്‍ഷങ്ങളായി ബാബയുടെ ഭക്തരായ ദമ്പതികളുടെ മകളാണ് പെണ്‍കുട്ടി.

ഗ്രഹണം കാരണം ബാബ ആരെയും കാണില്ലെന്നു പറഞ്ഞ് യുവ
തിയോട് ആശ്രമത്തില്‍ താമസിക്കാന്‍ ആവശ്യപ്പെടുകയും രാത്രിയില്‍ പീ‍ഡിപ്പിക്കുകയുമായിരുന്നു എന്നാണ് പരാതി.
Back to top button