ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ പ്രതിഷേധിച്ച കശ്മീർ മുൻ മുഖ്യമന്ത്രിയുടെ കുടുംബാങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തു

മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയുടെ സഹോദരിയുടെ മകൾ സഫിയ, റിട്ട. ജമ്മു കശ്മീർ ചീഫ് ജസ്റ്റിസ് ബാഷിർ അഹമ്മദ് ഖാന്റെ ഭാര്യ ഉൾപ്പെടെയുള്ള വനിതാ പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ പ്രതിഷേധിച്ച മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയുടെ സഹോദരിയുടെ മകൾ സഫിയ, റിട്ട. ജമ്മു കശ്മീർ ചീഫ് ജസ്റ്റിസ് ബാഷിർ അഹമ്മദ് ഖാന്റെ ഭാര്യ ഉൾപ്പെടെയുള്ള വനിതാ പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ശ്രീനഗറിലെ ലാൽ ചൗക്കിലെ പ്രതാപ് പാർക്കിലായിരുന്നു പ്രതിഷേധം. ഇന്നലെ പോസ്റ്റ് പെയ്ഡ് സേവനങ്ങൾ ആരംഭിച്ചതിന് മണിക്കൂറുകൾക്കകം താഴ് വരയിലെ എസ്.എം.എസ് സേവനം റദ്ദാക്കി.

മുൻ കരുതൽ നടപടിയുടെ ഭാഗമായാണ് സേവനം റദ്ദാക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം. അതേസമയം, ഇന്നലെ രാത്രി ഷോപ്പിയാനിലെ ഷിർമൽ വില്ലേജിലൂടെ ആപ്പിളും ആയി പോയ ട്രക്ക് ഡ്രൈവരെ ഭീകരർ കൊലപ്പെടുത്തിയിരുന്നു.

Back to top button