കുറ്റകൃത്യം (Crime)

പിറന്നാൾ ദിനത്തിൽ മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് പിതാവ്

മകൾക്ക് പിറന്നാൾ സമ്മാനം വാങ്ങാൻ പണമില്ലാതിരുന്നുവെന്നും അത് കൊണ്ട് സ്വന്തമായി ഒരു ഗിഫ്റ്റ് നൽകാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് സംഭവത്തെക്കുറിച്ച് പ്രതിയുടെ പ്രതികരണം

ബൊളീവിയ: പിറന്നാൾ ദിനത്തിൽ മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് പിതാവ്. ബൊളീവിയയിലെ ചിപായയിലാണ് ഞെട്ടിക്കുന്ന ക്രൂരത നടന്നത്. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ ദിവസം പ്രതിയുടെ മകളുടെ 13-ാമത്തെ പിറന്നാളായിരുന്നു. പിറന്നാൾ ദിനത്തിൽ മകൾക്കൊപ്പം തനിച്ച് സമയം ചിലവഴിക്കണമെന്നും പ്രതി പെൺകുട്ടിയുടെ അമ്മയോട് പറഞ്ഞു.

പെൺകുട്ടിയുടെ അമ്മ വീട്ടിൽ നിന്നും പോകാനായി പ്രതി കാത്തിരുന്നു. തുടർന്ന് വീട്ടിൽ ആരുമില്ലാതായപ്പോൾ മകളെ ബലാത്സംഗം ചെയ്തു. സംഭവം പുറത്തറിഞ്ഞാൽ കൊന്നുകളയുമെന്നും ഇയാൾ ഭാര്യയെ ഭീഷണിപ്പെടുത്തി.

എന്നാൽ ഭീഷണിക്ക് വഴങ്ങാതെ ഇവർ പൊലീസിനെ വിവരമറിയിച്ചതോടെയാണ് നടന്ന കാര്യം പുറത്തറിഞ്ഞത്. തുടർന്ന് അമ്മയുടെ പരാതിയിന്മേൽ ഒക്ടോബർ 4 ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മകൾക്ക് പിറന്നാൾ സമ്മാനം വാങ്ങാൻ പണമില്ലാതിരുന്നുവെന്നും അത് കൊണ്ട് സ്വന്തമായി ഒരു ഗിഫ്റ്റ് നൽകാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് സംഭവത്തെക്കുറിച്ച് പ്രതിയുടെ പ്രതികരണം.

മാനസികനില തെറ്റിയ പെൺകുട്ടി കൗൺസിലിംഗുമായി ബന്ധപ്പെട്ട് ചികിത്സയിലാണ്.

Tags
Back to top button