മിനിമം ബാലൻസ് ഇല്ലെങ്കിൽ ഓരോ എടിഎം ഇടപാടിനും 25 രൂപ പിഴ

മിനിമം ബാലൻസ് ഇല്ലെങ്കിൽ ഓരോ എടിഎം ഇടപാടിനും 25 രൂപ പിഴ

മുംബൈ: മിനിമം ബാലൻസ് ഇല്ലെങ്കിൽ ഓരോ എടിഎം ഉപയോഗത്തിനും 25 രൂപ വരെ ഈടാക്കി ഉപഭോക്താക്കളെ പിഴിയാൻ ബാങ്കുകള്‍. കറൻസിരഹിത പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാനായി രാജ്യത്ത് ഡെബിറ്റ് കാര്‍ഡ് ഉപയോഗം വര്‍ദ്ധിപ്പിക്കാനുള്ള സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ക്കിടെയാണ് ബാങ്കുകളുടെ കൊള്ള. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ 17 രൂപയും എച്ച്ഡിഎഫ്‍‍സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നീ ബാങ്കുകള്‍ 25 രൂപ വീതവുമാണ് പിഴ ഈടാക്കുന്നത്.

മിനിമം ബാലൻസില്ലാതെ എടിഎമ്മിലോ കടകളിലെ പോയിന്‍റ് ഓഫ് സെയിൽ മെഷീനിലോ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോഴാണ് പിഴ ഈടാക്കുന്നത്. ഇലക്ട്രോണിക് ക്ലിയറിങ് സര്‍വീസുകളിൽ ഇത് ചെക്ക് മടങ്ങുന്നതിനു തുല്യമാണെന്നാണ് ബാങ്കുകളുടെ വിശദീകരണം. അതേസമയം, ഇത് ഡിജിറ്റൽ ബാങ്കിങ് തത്വങ്ങള്‍ക്ക് എതിരാണെന്നാണ് വിമര്‍ശനം.

വ്യാപാരികള്‍ക്ക് 2000 രൂപ വരെയുളള ഡിജിറ്റൽ ഇടപാടുകള്‍ക്ക് ഇളവ് അനുവദിക്കുമ്പോഴാണ് ബാലൻസ് ഇല്ലാത്തതിന്‍റെ പേരിൽ ജനങ്ങളെ ബാങ്കുകള്‍ കൊള്ളയടിക്കുന്നത്.

advt
Back to top button