ജയിലിൽ സംഘർഷം:ഇന്ദ്രാണി മുഖര്‍ജിയടക്കം 200 തടവുകാര്‍ക്കെതിരെ കേസ്.

മുംബൈ: ജയിലിൽ സംഘർഷം ഉണ്ടാക്കിയ കേസിൽ ഇന്ദ്രാണി മുഖര്‍ജിയടക്കം 200 തടവുകാര്‍ക്കെതിരെ കേസ്.

ഷീന ബോറ കേസ് പ്രതിയാണ് ഇന്ദ്രാണി മുഖര്‍ജി. സഹ തടവുകാരിയുടെ മരണത്തെ തുടര്‍ന്നാണ് മുംബൈ ബൈക്കുള ജയിലില്‍ സംഘർഷം ഉണ്ടായത്.

45കാരിയായ മഞ്​ജുര ഷെട്ടിയെ ജയില്‍ അധികൃതര്‍ മർദ്ദിച്ച് കൊലപ്പെടുത്തി എന്നാരോപിച്ച് ആയിരുന്നു ജയിലില്‍ മറ്റ് തടവുകാര്‍ പ്രതിഷേധം ആരംഭിച്ചത്.

ജയിലില്‍ സംഘർഷം ഉണ്ടാക്കുകയും ഉദ്യോഗസ്ഥരെ മർദ്ദിക്കുകയും ജയിലില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതിനുമാണ് കേസ്.
ശനിയാഴ്​ച രാവിലെ 200 ഓളം തടവുകാർ സംഘടിച്ച്​ ​ജയിലി​ൻ്റെ ടെറസിൽ കയറി പ്രതിഷേധിച്ചിരുന്നു. ജയിലിൽ ആകെ 251 വനിതാ തടവുകാരാണ്​ ഉള്ളത്​.

മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയ കേസിൽ ഇന്ദ്രാണി മുഖര്‍ജി, ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജി, മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന എന്നിവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Back to top button