കൊച്ചി ബ്രോഡ്‍‍വേയിലെ മാര്‍ക്കറ്റിൽ തീപിടുത്തം,നാല് കടകൾ പൂർണമായും കത്തിനശിച്ചു.

കൊച്ചി ബ്രോഡ്‍‍വേയിലെ മാര്‍ക്കറ്റിൽ തീപിടുത്തം

കൊച്ചി: കൊച്ചി ബ്രോഡ്‍‍വേയിലെ മാര്‍ക്കറ്റിൽ തീപിടുത്തം. ബ്രോഡ്‍‍വേയിലെ ഭദ്ര ടെക്സ്റ്റൈൽ ഷോപ്പിലാണ് തീപിടുത്തം ഉണ്ടായത്. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇതുവരെ നാല് കടകൾ പൂർണമായും കത്തിനശിച്ചു.

രാവിലെ പത്ത് മണിയോടെയാണ് വ്യാപാര സ്ഥാപനത്തിൽ തീപടർന്നത്. സമീപത്തുള്ള വ്യാപാരസ്ഥാപനങ്ങളിലേറെയും ഹോൾസെയിൽ വസ്ത്രശാലകളാണ്. അതിനാൽ അതീവ ജാഗ്രതയോടെയാണ് തീയണയ്ക്കാൻ ശ്രമം നടത്തുന്നത്. സമീപമുള്ള ആളുകളെ ഒഴിപ്പിക്കാനും തുടങ്ങി. പ്രദേശത്തുള്ളവരും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. അതേസമയം ഇടുങ്ങിയ റോഡുകൾ ആയതിനാൽ ഫയർഫോഴ്സിൻ്റെ വലിയ യൂണിറ്റുകൾക്ക് എത്താൻ പരിമിധിയുണ്ട്.

ഭദ്ര ടെക്സ്റ്റൈൽസ്, പപ്പു ആൻഡ് സൺസ്, കലൂർ മെറ്റൽസ് എന്നീ തുണിക്കടകളാണ് കത്തി നശിച്ചത്. ഓട് മേഞ്ഞ കെട്ടിടങ്ങൾ ആയതിനാൽ തീ വേഗം പടരുകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Back to top button