ന്യൂഡല്‍ഹിയിലെ കംല മാര്‍ക്കറ്റില്‍ വൻ അഗ്നിബാധ

ന്യൂഡല്‍ഹി: തലസ്ഥാനനഗരിയിലെ കംല മാര്‍ക്കറ്റില്‍ വൻ അഗ്നിബാധ. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നിനായിരുന്നു സംഭവം നടന്നത്.

അപകടകാരണം വ്യക്തമല്ല. അർധരാത്രിയായിരുന്നതിനാൽ അപടത്തില്‍ ആളപായമുണ്ടായിട്ടില്ല.

ഒൻപതോളം അഗ്നിശമന സേനാ യൂണിറ്റുകൾ ഉടൻ തന്നെ സ്ഥലത്തെത്തിയിരുന്നു.

തുടർന്നും അഗ്നിശമന സേനായൂണിറ്റുകൾ വന്നുകൊണ്ടിരുന്നതായി ദൃക്സാക്ഷികൾ വ്യക്തമാക്കി.

തീ ഇപ്പോൾ നിയന്ത്രണ വിധേയമായതായി അഗ്നിശമന അധികൃതര്‍ വ്യക്തമാക്കി.

ഏകദേശം 100 കടകളോളം പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റാണ് കംല മാര്‍ക്കറ്റ്. എത്രത്തോളം രൂപയുടെ നാശനഷ്ടങ്ങളുണ്ടായെന്ന വിവരം ഇതുവരെ ലഭ്യമായിട്ടില്ല.

advt
Back to top button