ദേശീയം (National)പ്രധാന വാ ത്തക (Top Stories)

മുംബൈയിൽ വൻ തീപിടിത്തം: 15 മരണം

<p>മുംബൈ: കമല മിൽ കോംബൗണ്ടിലുണ്ടായ വൻ തീപിടിത്തത്തിൽ 15 മരണം. മരിച്ചവരിൽ 12 പേർ സ്‌ത്രീകളാണ്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇന്നലെ അർധരാത്രിയോടെയാണ് ഓഫീസുകളും ഹോട്ടലുകളും അടങ്ങുന്ന 37 ഏക്കർ കോംബൗണ്ടിൽ തീപിടിത്തമുണ്ടായത്.</p>

<p>മോജോ ബ്രിസ്റ്റോ എന്ന ഹോട്ടലിൽ നിന്നാണ് തീപിടിത്തമുണ്ടായത്. സമീപത്തുള്ള കെട്ടിടങ്ങളിലേക്ക് അര മണിക്കൂറിനുള്ളിൽ തീ പടർന്നു പിടിച്ചു. എട്ടോളം ഫയർ എൻജിനുകൾ സ്ഥലത്തെത്തി തീയണക്കാൻ ശ്രമിച്ചു. ഇപ്പോൾ തീ പൂർണമായും നിയന്ത്രണവിധേയമായെന്ന് അധികൃതർ അറിയിച്ചു.</>

Tags
Back to top button