ഡൽഹിയിലും സമീപപ്രദേശങ്ങളിലും പടക്കങ്ങൾ പാടില്ലെന്നാണ്

തലസ്ഥാന നഗരമായ ഡൽഹിയിലും സമീപപ്രദേശങ്ങളിലും ഇത്തവണത്തെ ദീപാവലിയുടെ ശോഭ അൽപം കുറയും

ന്യൂഡൽഹി: തലസ്ഥാന നഗരമായ ഡൽഹിയിലും സമീപപ്രദേശങ്ങളിലും ഇത്തവണത്തെ ദീപാവലിയുടെ ശോഭ അൽപം കുറയും.

കാരണം, ദീപാവലി ആഘോഷത്തിന് പടക്കങ്ങൾ വിൽക്കുന്നത് സുപ്രീംകോടതി നിരോധിച്ചതോടെയാണിത്.

നവംബർ ഒന്നുവരെ രാജ്യ തലസ്ഥാന മേഖലയിൽ പടക്കങ്ങളോ കരിമരുന്ന് പ്രയോഗങ്ങളോ പാടില്ലെന്നാണ് സുപ്രീംകോടതി ഉത്തരവ്.

ഡൽഹിയിലെയും സമീപപ്രദേശങ്ങളിലെയും വായു മലിനീകരണം തടയുന്നതിനാണ് പടക്കങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്.,/p>

നേരത്തെ പടക്കങ്ങൾ വിൽക്കുന്നതിന് 2016 നവംബറിൽ ഏർപ്പെടുത്തിയ വിലക്ക് കോടതി സെപ്റ്റംബറിൽ പിൻവലിച്ചിരുന്നു.

എന്നാൽ, പുതുക്കിയ ഉത്തരവ് അനുസരിച്ച് നവംബർ ഒന്നുവരെ വിലക്ക് തുടരും.

ദീപാവലിക്ക് നിയന്ത്രണമില്ലാതെ പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് കഴിഞ്ഞവർഷം ഡൽഹിയിൽ കനത്ത പുകമഞ്ഞ് രൂപപ്പെട്ടിരുന്നു.

ഇത് വ്യോമഗതാഗതത്തെയും ബാധിച്ചിരുന്നു. ഇതിനെ തുടർന്നാണ് പടക്കങ്ങൾക്ക് നിരോധനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്.

ഹർജിയിൽ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡും കക്ഷി ചേർന്നിരുന്നു.

1
Back to top button