അന്തദേശീയം (International)

കാനഡയിൽ ആദ്യമായി ഇന്ത്യൻ വംശജൻ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുന്നു..

കാനഡയിൽ ആദ്യമായി ഇന്ത്യൻ വംശജൻ ഒരു മുഖ്യധാരാ രാഷ്ട്രീയപാർട്ടിയുടെ നേതാവാകുന്നു.

അഭിഭാഷകനായ സിഖ് വംശജൻ ജഗമീത് സിങിനെയാണ് ന്യ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്.

2019ൽ നടക്കുന്ന കാനഡയിലെ അടുത്ത ഫെഡറൽ തെരഞ്ഞെടുപ്പിൽ ജഗമീത് സിങ് പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മത്സരിക്കും.

വെളുത്ത വർഗക്കാരനല്ലാത്ത കാനഡയിലെ ആദ്യ പ്രധാനമന്ത്രി സ്ഥാനാർത്ഥി എന്ന റെക്കോഡിനു പുറമെ എൻഡിപിയുടെ ആദ്യ ന്യൂനപക്ഷക്കാരനായ മേധാവി എന്ന പദവിയും സിങിനാണ്.

പാർട്ടി തെരഞ്ഞെടുപ്പിൻറെ ആദ്യഘട്ടത്തിൽ തന്നെ 53 ശതമാനം വോട്ടോടെ സിങ് എതിർസ്ഥാനാർത്ഥികളെ പരാജയപ്പെടുത്തി.

338 സീറ്റുളള കനേഡിയൻ പാർലമെന്‍റിൽ 44 അംഗങ്ങളുള്ള ന്യൂ ഡെമോക്രാറ്റിക് പാർട്ടിയ്ക്ക് പാർലമെന്‍റിൽ മൂന്നാം സ്ഥാനമാണ്.

Tags

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു