വിചിത്രമായ അഞ്ച് തൊഴിലവസരങ്ങൾ

ഒറ്റനോട്ടത്തിൽ 'വിചിത്രം' എന്ന് തോന്നുന്ന അഞ്ച് തൊഴിലവസരങ്ങൾ

നമ്മൾ കണ്ടും കേട്ടും വായിച്ചും അറിഞ്ഞുമെല്ലാം സുപരിചിതമായ പല ജോലികളുമുണ്ട്. എന്നാൽ ഇതിനൊക്കെ അപ്പുറം വിചിത്രമായ പല ജോലികളും ലോകത്ത് നടക്കുന്നുണ്ട്. അതിനെല്ലാം അഭിരുചിയുള്ളവരെ ആവശ്യക്കാരെ തെരഞ്ഞെടുത്ത് നല്ല ശമ്പളവും കൊടുത്ത് ജോലിക്കെടുക്കുന്നുമുണ്ട്. അത്തരത്തിൽ ഒറ്റനോട്ടത്തിൽ ‘വിചിത്രം’ എന്ന് തോന്നുന്ന അഞ്ച് തൊഴിലവസരങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

ഒന്ന്.
‘സ്ലീപ് സൊലൂഷന് കമ്പനി’യായ ‘വേക്ക്ഫിറ്റ് കോ’ ഈയടുത്തിടെ ഒരു പരസ്യമിറക്കി. ഉറങ്ങാൻ ആളെ ആവശ്യമുണ്ട്. ദിവസം ഒമ്പത് മണിക്കൂർ നേരം സുന്ദരമായി ഉറങ്ങണം. അതാണ് ജോലി. അടിസ്ഥാന യോഗ്യത വെറും ബിരുദവും നന്നായി ഉറങ്ങാനുള്ള കഴിവും. ശമ്പളം ഒരു ലക്ഷം രൂപ. ജോലിയിൽ പ്രാഗത്ഭ്യം തെളിയിച്ചാൽ ശമ്പളത്തിന് പുറമെ പല ആനുകൂല്യങ്ങളും.

രണ്ട്.
നിങ്ങൾ എപ്പോഴും സ്വയം നിങ്ങളുടെ തന്നെ കക്ഷം മണത്തുനോക്കാറുണ്ടോ? എങ്കിൽ നിങ്ങൾക്കിതാ ഒരവസരം എന്നാണ് അടുത്ത പരസ്യം. മണം പിടിക്കുന്നതിന് പ്രാധാന്യമുള്ള ഒരു ജോലിയാണ് സംഗതി. ഡിയോഡ്രന്റുകൾ നിർമ്മിക്കുന്ന കമ്പനികളാണ് ഇത്തരക്കാർക്ക് ജോലി കൊടുക്കുന്നത്. പുതുതായി ഉത്പാദിപ്പിക്കുന്ന ഡിയോഡ്രന്റുകൾ പലരിലും പ്രയോഗിച്ച ശേഷം അതിന്റെ ഗുണമേന്മയും വാസനയുടെ ദൈർഘ്യവും വിലയിരുത്താനാണ് ഇത്തരക്കാരെ ആവശ്യമായി വരുന്നതത്രേ.

മൂന്ന്.
വാടകയ്ക്ക് കെട്ടിപ്പിടിക്കാനും വാരിപ്പുണരാനും ഒരാൾ. അതും ഏജൻസികൾ മുഖാന്തരം നടത്തുന്ന ഒരു ജോലി തന്നെ. പല വിദേശരാജ്യങ്ങളിലും ഇങ്ങനെ വാടകയ്ക്ക് കെട്ടിപ്പിടിക്കാൻ ആളുകളെ ലഭ്യമാണ്. അവർക്ക് ആവശ്യക്കാരുമുണ്ട് എന്നതാണ് ശ്രദ്ധേയം.

നാല്.
മീൻ കൊത്താൻ ഇരയായി കോർക്കുന്നത് മിക്കപ്പോഴും മണ്ണിരയെ ആയിരിക്കും. പലയിടങ്ങളിലും ഇങ്ങനെ ഇരയായി കോർക്കാനുള്ള മണ്ണിര പോലും കടകളിൽ നിന്ന് വാങ്ങാൻ കിട്ടും. അതും ഒരു ജോലിയാണ്. മണ്ണിരയെ പിടിച്ച് കടകളിൽ വിൽപനയ്ക്കായി എത്തിക്കുക.

അഞ്ച്.
ക്യൂവിൽ നിൽക്കാത്തവരായി ആരെങ്കിലും കാണുമോ? ഇങ്ങനെ ക്യൂ നിൽക്കാൻ പകരത്തിന് ഒരാളെ കിട്ടിയിരുന്നെങ്കിലോ എന്ന് ചിന്തിച്ചിട്ടുണ്ടോ?. ക്യൂ നിൽക്കാൻ നിങ്ങൾക്ക് സമയമോ ആരോഗ്യമോ ഇല്ലെങ്കിൽ പകരം ആൾ സ്ഥലത്തെത്തും. മണിക്കൂറിന് ഇത്ര എന്ന നിലയിൽ കൂലി നൽകണമെന്ന് മാത്രം.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button