മരട് ഫ്ലാറ്റ് പെളിക്കലിനെതിരെ ഫ്ലാറ്റ് നിർമാതാക്കൾ സുപ്രീംകോടതിയിൽ തിരുത്തൽ ഹർജി ഫയൽ ചെയ്തു.

ജയിൻ ഹൗസിംഗ്, ആൽഫാ അവഞ്ചേഴ്സ് എന്നീ ഫ്ലാറ്റുകളുടെ നിർമാതാക്കളാണ് ഹർജി നൽകിയത്

മരട് ഫ്ലാറ്റ് പെളിക്കലിനെതിരെ ഫ്ലാറ്റ് നിർമാതാക്കൾ സുപ്രീംകോടതിയിൽ തിരുത്തൽ ഹർജി ഫയൽ ചെയ്തു. ജയിൻ ഹൗസിംഗ്, ആൽഫാ അവഞ്ചേഴ്സ് എന്നീ ഫ്ലാറ്റുകളുടെ നിർമാതാക്കളാണ് ഹർജി നൽകിയത്. ഫ്ലാറ്റ് പൊളിക്കാനുള്ള ഉത്തരവ് നീതിയുക്തമല്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. കേരളത്തിലെ പ്രളയത്തിന് കാരണം മരടിലെ ഫ്ലാറ്റ് നിർമാണമല്ലെന്നും ഹർജിയിൽ പറയുന്നുണ്ട്.

അവസാന ശ്രമമെന്ന നിലയിലാണ് കോടതിയെ വീണ്ടും സമീപിച്ചിരിക്കുന്നത്. കേരളത്തിലെ പ്രളയവുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങൾ വസ്തുതയുമായി യോജിക്കുന്നതല്ലെന്നും തങ്ങളുടെ കെട്ടിടങ്ങളല്ല പ്രളയത്തിന് കാരണമെന്നും ഹർജിയിൽ പറയുന്നു. ഈ സാഹചര്യത്തിൽ ഫ്ലാറ്റ് പൊളിക്കരുതെന്നാണ് ആവശ്യം.

Back to top button