ഫ്ലിപ്പ്കാർട്ട് എൻഡ് ഓഫ് സീസൺ സെയിൽ; ഐഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവ്.

ഫ്ലിപ്പ്കാർട്ട് എൻഡ് ഓഫ് സീസൺ സെയിൽ ഐഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവ്.

ഇന്ത്യയിലെ മുൻനിര ഓൺലൈൻ സൈറ്റായ ഫ്ലിപ്പ്കാർട്ട് എൻഡ് ഓഫ് സീസൺ സെയിൽ ആരംഭിച്ചു.

സ്മാർട്ടുകൾക്ക് വേണ്ടി മാത്രം വൻ വിലക്കിഴിവോടെയാണ് ഓഫർ ഒരുക്കിയിരിക്കുന്നത്.

ഓക്ടോബർ 25 മുതൽ 28 വരെയായിരിക്കും ഓഫർ കാലം.

നോ കോസ്റ്റ് ഇഎംഐ, എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡിന്‍റെ 10 ശതമാനം ഇളവ് എന്നിവ ലഭ്യമാക്കിയിട്ടുണ്ട്.

ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് 2500 രൂപ വരെയുള്ള ഇളവും ഏർപ്പെടുത്തിയിട്ടുണ്ട്.

ഫ്ലിപ്പ്കാർട്ട് ഓഫറുകൾ

ഐഫോൺ 6 (32 ജിബി)– 23999 രൂപ (ഇളവ് 5501 രൂപ.

ഐഫോൺ 6എസ് (32 ജിബി)– 29,999 രൂപ (ഇളവ് 10,001 രൂപ.

 ഐഫോൺ 7 (128 ജിബി)– 49,999 രൂപ (ഇളവ് 15,201 രൂപ.

ഐഫോൺ എസ്ഇ (32 ജിബി)– 18,999 രൂപ (ഇളവ് 7001 രൂപ

ഐഫോൺ 7 പ്ലസ് (128 ജിബി)– 59999 രൂപ (ഇളവ് 16,201 രൂപ

ഐഫോൺ 8 (64 ജിബി)– 60,999 രൂപ (ഇളവ് 3001 രൂപ

ഐഫോൺ 7 പ്ലസ് (256 ജിബി)– 69,999 രൂപ (ഇളവ് 15,401 രൂപ

20,000 രൂപയ്ക്ക് മുകളിലുള്ള പ്രീമിയം സ്മാർട്ട്ഫോണുകൾക്ക് ഫ്ലിപ്കാർട്ട് സീസൺ ഓഫ് ലൂഡ് സീറ്റിൽ പ്രത്യേക വിലക്കിഴിവും ഏർപ്പെടുത്തിയിട്ടുണ്ട്.

ഐഫോൺ കൂടാതെ ഓണർ പ്രോ, സാസംസങ് ഗാലക്സി എസ് 7, ഓപ്പോ എഫ്3 പ്ലസ് തുടങ്ങിയ സ്മാർട്ട്ഫോണുകൾക്കും ഓഫറുകൾ ലഭ്യമാക്കിയിട്ടുണ്ട്.

26,999 രൂപ വില വരുന്ന ഓണർ 8 പ്രോ 3,000 രൂപ വിലക്കിഴിവിൽ ലഭ്യമാക്കാം. സാംസങ് ഗാലക്സി 29,990 രൂപയ്ക്കും ഓപ്പോ എഫ് 3 പ്ലസ് 24,990 രൂപയ്ക്കും ലഭ്യമാക്കിയിട്ടുണ്ട്.

advt
Back to top button