ഫുട്ബോള്‍ സൂപ്പര്‍ താരംജോര്‍ജ് വിയ ലൈബീരിയന്‍ പ്രസിഡന്റാകും.

ജോര്‍ജ് വിയ ലൈബീരിയന്‍ പ്രസിഡന്റാകും

<p>മോൺറോവിയ: ഫുട്ബോള്‍ സൂപ്പര്‍ താരം ജോര്‍ജ് വിയ ലൈബീരിയന്‍ പ്രസിഡന്റാകും. ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ ജോര്‍ജ് വിയ 61.5 ശതമാനം വോട്ട് നേടിയതായി ലൈബീരിയന്‍ നാഷണല്‍ ഇലക്‌ഷന്‍ കമ്മിഷന്‍ കമ്മിഷന്‍ അറിയിച്ചു. പതിറ്റാണ്ടുകള്‍ നീണ്ട ആഭ്യന്തര യുദ്ധത്തിനുശേഷമാണ് ലൈബീരിയ ജനാധിപത്യത്തിലേക്ക് നീങ്ങുന്നത്.</p>

1989 മുതല്‍ 2003 വരെ നടന്ന രൂക്ഷമായ ആഭ്യന്തരയുദ്ധത്തില്‍ രണ്ടരലക്ഷത്തിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ലൈബീരിയയ്ക്കുവേണ്ടി കളിച്ച വിയ, ഫിഫയുടെ ലോക ഫുട്‌ബോളർ പദവി സ്വന്തമാക്കിയ ആദ്യ ആഫ്രിക്കൻ താരമാണ്.

<p>മൂന്നു തവണ ആഫ്രിക്കയിലെ മികച്ച താരമായി. 1998ൽ ആഫ്രിക്കൻ വൻകരയിലെ നൂറ്റാണ്ടിലെ താരവുമായി. 95ൽ യൂറോപ്പിലെയും മികച്ച താരത്തിനുള്ള ബഹുമതി വിയയ്‌ക്കായിരുന്നു.</>

advt
Back to top button