നഖങ്ങളുടെ ആരോഗ്യത്തിന് ചെയ്യേണ്ടത്.

നഖങ്ങളുടെ ആരോഗ്യത്തിന് ചെയ്യേണ്ടത്.

ചർമം പോലെ തന്നെ നഖങ്ങളും മോയ്ചറൈസ് ചെയ്യേണ്ടത് അത്യാവശ്യമാണ്. എങ്കിൽ മാത്രമേ നഖങ്ങൾക്ക് ആരോഗ്യവും തിളക്കവും ഉണ്ടാകൂ. നഖങ്ങൾക്ക് ഭംഗിയുണ്ടെങ്കിൽ മാത്രമേ കൈകൾക്കും കാലുകൾക്കും ഭംഗിയുണ്ടാകൂ.

– ദിവസം രണ്ട് പ്രാവശ്യം (കുളിച്ചതിന് ശേഷവും കിടക്കുന്നതിന് മുൻപും) നഖങ്ങളെ മോയ്സ്ചറൈസ് ചെയ്താൽ നഖങ്ങൾ പൊട്ടിപ്പോവുന്നത് തടയാം.

– അസറ്റോൺ അടങ്ങിയ നെയിൽ റിമൂവറുകൾ ഉപയോഗിക്കാതിരിക്കുക. ഇത് നഖങ്ങൾ പൊട്ടാനിടയാക്കും.

– കാലിലെ നഖങ്ങളുടെ സംരക്ഷണത്തിന് ശരിയായ ഷൂ ധരിക്കുന്നത് പ്രധാനമാണ്. ദിവസവും ഉപയോഗിക്കുന്ന ഷൂ ശ്രദ്ധിച്ച് തിരഞ്ഞെടുക്കുക. സോക്സും ഉപയോഗിക്കുക.

നഖത്തിനിരുവശത്തുമുള്ള ചർമം(ക്യൂട്ടിക്കിൾ) നഖത്തെ അണുബാധയിൽ നിന്ന് രക്ഷിക്കും. ക്യൂട്ടിക്കിൾ നീക്കം ചെയ്യുന്നത് നഖത്തിന് ദോഷം ചെയ്യും.

Back to top button