ദേശീയം (National)

വിദേശസഹായം സ്വീകരിക്കില്ലെന്ന വിദേശകാര്യനയം മാറ്റില്ലെന്ന് കേന്ദ്രസർക്കാർ.

വിദേശസഹായം സ്വീകരിക്കില്ലെന്ന വിദേശകാര്യനയം മാറ്റില്ലെന്ന് കേന്ദ്രസർക്കാർ.

ന്യൂഡൽഹി: പ്രകൃതിദുരന്തങ്ങൾക്ക് വിദേശസഹായം സ്വീകരിക്കില്ലെന്ന വിദേശകാര്യനയം മാറ്റില്ലെന്ന് കേന്ദ്രസർക്കാർ. ഇതോടെ യുഎഇയിൽ നിന്നുള്ള 700 കോടി രൂപയുടെ സഹായം കേരളത്തിന് നേരിട്ട് സ്വീകരിക്കാൻ സാധിക്കില്ലെന്ന് ഉറപ്പായി. യുഎഇ. ഖത്തർ, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങൾ പ്രളയം നാശം വിതച്ച കേരളത്തെ സഹായിക്കാൻ തയ്യാറായിരുന്നു.

സഹായ വാഗ്ദാനം നൽകിയ വിദേശ രാജ്യങ്ങളോട് നന്ദിയുണ്ടെന്ന് വിദേശകാര്യ വകുപ്പ് അറിയിച്ചു. എന്നാൽ നിലവിലുള്ള നയം മാറ്റി വിദേശസഹായം വാങ്ങാൻ തയ്യാറല്ലെന്നാണ് കേന്ദ്രത്തിൻെറ നിലപാട്. 15 വർഷമായി രാജ്യം ഈ നയം പിന്തുടരുന്നുണ്ട്.

ഉത്തരാഖണ്ഡിൽ പ്രളയം ഉണ്ടായപ്പോഴും സുനാമി വന്നപ്പോഴും വിദേശസഹായം ഇന്ത്യ സ്വീകരിച്ചിരുന്നില്ല. ഉത്തരഖണ്ഡ് ദുരന്തത്തില്‍ അമേരിക്കന്‍ സഹായം ഇന്ത്യ നിരകരിച്ചിരുന്നു. പ്രകൃതി ദുരന്തങ്ങൾ ഉണ്ടായപ്പോൾ യുഎൻ, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങൾ പ്രഖ്യാപിച്ചിരുന്ന സഹായങ്ങൾ യുപിഎ സർക്കാരുകൾ നിരസിച്ചിരുന്നു.

സംസ്ഥാന സർക്കാരുകൾക്ക് നേരിട്ട് വിദേശരാജ്യവുമായി വായ്പയായി പണം സ്വീകരിക്കാനും സാധിക്കില്ല. കേന്ദ്രത്തിൻെറ കൂടി പിന്തുണ ഉണ്ടായാൽ മാത്രമേ വായ്പയായി പണം സ്വീകരിക്കാനും സാധിക്കുകയുള്ളൂ.

Tags
Back to top button