സംസ്ഥാനം (State)

സംസ്ഥാനത്ത് വിൽപ്പനയ്ക്കെത്തുന്ന മത്സ്യങ്ങളിൽ വീണ്ടും ഫോർമാലിന്റെ സാന്നിധ്യം കണ്ടെത്തി.

തലസ്ഥാനത്തെ പ്രധാന മത്സ്യമാർക്കറ്റുകളിൽ തിരുവനന്തപുരം നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ 664 കിലോ ഫോർമാലിൻ അടങ്ങിയ മത്സ്യം പിടിച്ചെടുത്തു.

സംസ്ഥാനത്ത് വിൽപ്പനയ്ക്കെത്തുന്ന മത്സ്യങ്ങളിൽ വീണ്ടും ഫോർമാലിന്റെ സാന്നിധ്യം കണ്ടെത്തി. തലസ്ഥാനത്തെ പ്രധാന മത്സ്യമാർക്കറ്റുകളിൽ തിരുവനന്തപുരം നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ 664 കിലോ ഫോർമാലിൻ അടങ്ങിയ മത്സ്യം പിടിച്ചെടുത്തു. നഗരസഭയുടെ 24 സർക്കിളുകളിലായി നടത്തിയ പരിശോധനയിലാണ് പഴകിയതും രാസവസ്തുക്കൾ അടങ്ങിയതുമായ മത്സ്യം കണ്ടെത്തിയത്.

പാളയം, ശാസ്തമംഗലം, ചാല, മണക്കാട്, കേശവദാസപുരം എന്നിവിടങ്ങളിലെ മത്സ്യമാർക്കറ്റുകളിലാണ് നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. പരിശോധനയിൽ 664 കിലോ ഫോർമാലിൻ അടങ്ങിയ മത്സ്യം പിടിച്ചെടുത്തു. കൂടാതെ 1172 കിലോ ചീഞ്ഞ മത്സ്യവും നഗരസഭാ ആരോഗ്യവിഭാഗം പിടിച്ചെടുത്തു.

പരിശോധനയിൽ ഒരിടത്തും അമോണിയയുടെ സാന്നിധ്യം കണ്ടെത്തിയില്ല. പരിശോധന തൊഴിലാളികൾക്കെതിരായ നടപടിയല്ലെന്ന് മേയർ കെ ശ്രീകുമാർ പറഞ്ഞു. കൂടുതൽ മേഖലകളിലേക്ക് പരിശോധന വ്യാപിപ്പിക്കുമെന്ന് നഗരസഭാ ആരോഗ്യ വിഭാഗം അറിയിച്ചു.

Tags
Back to top button