അന്തദേശീയം (International)

പാകിസ്ഥാൻ തീവ്രവാദികൾക്ക് പരിശീലനവും പിന്തുണയും നൽകുന്നുണ്ടെന്ന് മുൻ പർവേസ് മുഷാറഫ്

ഇന്ത്യൻ സൈന്യത്തിനെതിരേ പോരാടുന്നവരെ ഞങ്ങൾ മുജാഹിദ്ദീനുകളായിട്ടാണ് കാണുന്നതെന്ന് പർവേസ് മുഷാറഫ്

ഇസ്ലാമാബാദ്: പാകിസ്ഥാൻ തീവ്രവാദികൾക്ക് പരിശീലനവും പിന്തുണയും നൽകുന്നുണ്ടെന്ന് വെളിപ്പെടുത്തി മുൻ പാകിസ്ഥാൻ പ്രസിഡന്റ് പർവേസ് മുഷാറഫ്. കശ്മീരിലെ തീവ്രവാദികൾക്ക് പരിശീലനം നൽകുന്നത് പാകിസ്ഥാനിലാണെന്നും ഇന്ത്യൻ സൈന്യത്തെ ആക്രമിക്കാൻ അവരെ പ്രാപ്തമാക്കുകയാണ് ചെയ്യുന്നതെന്നും ഒരു അഭിമുഖത്തിൽ മുഷാറഫ് പറഞ്ഞു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

ഒസാമാ ബിൻ ലാദൻ, അയ്മാൻ അൽ സവാഹിരി, ജലാലുദ്ദീൻ ഹഖാനി എന്നീ ആഗോള ഭീകരന്മാർ പാകിസ്ഥാൻ ഹീറോകൾ എന്നാണ് മുഷാറഫ് വീഡിയോയിൽ പറയുന്നത്. പഴക്കമുള്ള അഭിമുഖത്തിന്റെ വീഡിയോ ട്വിറ്ററിലൂടെ ബുധനാഴ്ച പുറത്തുവിട്ടത് പാക് രാഷ്ട്രീയക്കാരൻ ഫർഹാത്തുള്ള ബാബറായിരുന്നു.

”പാകിസ്താനിലേക്ക് വരുന്ന കശ്മീരികൾക്ക് വീര പരിവേഷം നൽകിയാണ് സ്വീകരിക്കപ്പെടുന്നത്. ഞങ്ങൾ അവർക്ക് പതിവായി പരിശീലനവും പിന്തുണയും നൽകുന്നു. ഇന്ത്യൻ സൈന്യത്തിനെതിരേ പോരാടുന്നവരെ ഞങ്ങൾ മുജാഹിദ്ദീനുകളായിട്ടാണ് കാണുന്നത്. ഈ കാലഘത്തിൽ പ്രവർത്തിച്ചിരുന്ന ലഷ്ക്കർ ഇ തയ്ബ അടക്കമുള്ള സംഘടനകൾ ഞങ്ങളുടെ ഹീറോകളാണ്.” ഈ അഭിമുഖത്തിൽ ബിൻ ലാദനെയും ജലാലുദ്ദീനെയും പാകിസ്താൻ വീരന്മാർ എന്നാണ് മുഷാറഫ് പരാമർശിക്കുന്നത്.
‘പാകിസ്താന് ഗുണകരമാകാൻവേണ്ടി സോവ്യറ്റ് യൂണിയനെ പുറത്താക്കാൻ അഫ്ഗാനിസ്ഥാനിൽ മതപോരാളികളെ 1979-ൽ അവതരിപ്പിച്ചത് ഞങ്ങളായിരുന്നു. ലോകത്തുടനീളമുള്ള പ്രദേശങ്ങളിൽ നിന്നും ഞങ്ങൾ മുജാഹിദ്ദീനുകളെ കൊണ്ടു വരികയും ആയുധവും സൗകര്യങ്ങളും നൽകി പരിശീലിപ്പിക്കുകയും ചെയ്തു. താലിബാൻ പരിശീലനം നൽകി അയച്ചത് ഞങ്ങളാണ്.

ഒസാമാ ഞങ്ങളുടെ വീരനാണ്. അയ്മാൻ അൽ സവാഹിരിയും ഞങ്ങളുടെ ഹീറോയാണ്. എന്നാൽ ആഗോള സാഹചര്യങ്ങൾ മാറി മറിയുകയും ലോകം കാര്യങ്ങളെ വേറൊരു രീതിയിൽ കാണാൻ തുടങ്ങുകയും ചെയ്തതോടെ ഞങ്ങളുടെ ഹീറോകൾ വില്ലന്മാരായി.”

ഭീകരവാദത്തിന് പിന്നിൽ പാകിസ്താനാണെന്നതിന് ഇതിനേക്കാൾ തെളിവുകൾ ആവശ്യമില്ലെന്നാണ് ഇപ്പോൾ പുറത്ത് എത്തിയിരിക്കുന്ന വീഡിയോ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായം.

Tags
Back to top button