മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ഐ. ടി., ആർ.എസ്.എസ് വേദിയിൽ

കൊച്ചിയിൽ ആർ.എസ്.എസ് ഐ.ടി വിഭാഗം സംഘടിപ്പിച്ച ഗുരുപൗർണ്ണമി പരിപാടിയിലാണ് ജേക്കബ് തോമസ് പങ്കെടുത്തത്

മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ഐ.ടി. ആർ.എസ്.എസ് വേദിയിൽ. കൊച്ചിയിൽ ആർ.എസ്.എസ് ഐ.ടി വിഭാഗം സംഘടിപ്പിച്ച ഗുരു പൗർണ്ണമി പരിപാടിയിലാണ് ജേക്കബ് തോമസ് പങ്കെടുത്തത്. ആർ.എസ്.എസ് സംസ്ഥാന വിദ്യാർത്ഥി കോർഡിനേറ്റർ വൽസൻ തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തിയ ചടങ്ങിൽ ജേക്കബ് തോമസ് അധ്യക്ഷനായിരുന്നു.

ഐ.ടി രംഗത്ത് പ്രവർത്തിക്കുന്ന ആർ.എസ്.എസ് സംഘടനയാണ് ആർ.എസ്.എസ് ഐ.ടി മിലാൻ. തിരുവനന്തപുരം, കൊച്ചി, തൃശൂർ, പാലക്കാട്, കോഴിക്കോട് നഗരങ്ങളിലാണ് ഐ.ടി മിലാൻ ശാഖകകളുള്ളത്. ആർ.എസ്.എസ് രാഷ്ട്രീയ സംഘടനയല്ല, സാംസ്കാരിക സംഘടനയാണ്. അതിനോട് ചേര്ന്ന് പ്രവര്ത്തിക്കുന്നത് കുറ്റമായി തോന്നുന്നില്ല. കാക്കനാട് ആർ.എസ്.എസ് സംഘടിപ്പിച്ച ഗുരൂപൂജ, ഗുരു ദക്ഷിണ മഹോത്സവത്തിൽ പങ്കെടുക്കവേയാണ് ജേക്കബ് തോമസിന്റെ വിമര്ശനം.

ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ വിമർശിച്ച് ജേക്കബ് തോമസ്. ജനങ്ങൾ അറിയേണ്ടാത്ത എന്ത് വിവരമാണ് പൊലീസ് ആർ.എസ്.എസിന് ചോർത്തിക്കൊടുത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ശബരിമലയിൽ പൊലീസുകാർ, ആർ.എസ്.എസുകാർക്ക് വിവരം ചോർത്തിക്കൊടുത്തു എന്നായിരുന്നു മുഖ്യമന്ത്രി പൊലീസ് യോഗത്തിൽ സംസാരിച്ചത്. എന്നാൽ ആർ.എസ്.എസുകാർ ഇന്ത്യാക്കാരല്ലേ എന്നായിരുന്നു പ്രസംഗത്തിനിടെ ജേക്കബ് തോമസിന്റെ ചോദ്യം.
കേരളത്തിൽ ആർ.എസ്.എസ് എന്നു പറയുന്നതിനോട് ചിലർക്ക് തൊട്ടുകൂടായ്മയാണ്. ആ തൊട്ടുകൂടായ്മ മാറ്റേണ്ടതുണ്ടെന്ന പരാമർശം നേരത്തെ ജേക്കബ് തോമസിന്റെതായി പുറത്തുവന്നിരുന്നു.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button