ലോ​ക ജൈ​വ ഭൂ​പ​ട​ത്തി​ൽ ഇ​നി ‘മ​നോ​ഹ​ര​ൻ’ ത​വ​ള​യും ‘കാ​ട​ർ’ ത​വ​ള​യും.

ന്യൂ​ഡ​ൽ​ഹി: ലോ​ക ജൈ​വ ഭൂ​പ​ട​ത്തി​ൽ ഇ​നി ‘മ​നോ​ഹ​ര​ൻ’ ത​വ​ള​യും ‘കാ​ട​ർ’ ത​വ​ള​യും.

മ​ണ്ണി​ന​ടി​യി​ൽ ക​ഴി​യു​ന്ന നാ​ലി​നം ത​വ​ള​ക​ളെ ക​ണ്ടെ​ത്തി​യ​ത്​ പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളി​ൽ​നി​ന്നാ​ണ്.

അ​ഞ്ചു വ​ർ​ഷ​ത്തെ ഗ​വേ​ഷ​ണ​ത്തി​നു​ശേ​ഷം ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പി​എ​ച്ച്.​ഡി ഗ​വേ​ഷ​ക സൊ​നാ​ലി ഗാ​ർ​ഗാ​ണ്​ ‘ഫെ​ജ​ർ​വാ​രി​യ’ എ​ന്ന അ​പൂ​ർ​വ ഇ​നം ത​വ​ള​ക​ളെ ക​ണ്ടെ​ത്തി​യ​ത്.

‘മ​നോ​ഹ​ര​ൻ​സ്​ ബ​റോ​യി​ങ്​​ ത​വ​ള’ എ​ന്നാ​ണ്​ പേ​ര്. മ​ല​യാ​ളി​ത്തം നി​റ​ഞ്ഞ ഇൗ ​പേ​ര്​ വെ​റു​തെ ഇ​ട്ട​ത​ല്ല.

പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്​ ന​ൽ​കി​യ സം​ഭാ​വ​ന മാ​നി​ച്ച്​ കേ​ര​ള വ​നം​വ​കു​പ്പ്​ മു​ൻ മേ​ധാ​വി ടി.​എം. മ​നോ​ഹ​ര​നോ​ടു​ള്ള ആ​ദ​ര​വാ​യാ​ണ്​ പേ​രി​ട്ട​ത്.

അ​ഗ​സ്​​ത്യ​മ​ല​യി​ൽ​നി​ന്നാ​ണ്​ മ​നോ​ഹ​ര​ൻ​സ് ത​വ​ള​യെ ക​ണ്ടെ​ത്തി​യ​ത്. വാ​ഴ​ച്ചാ​ൽ വ​ന​മേ​ഖ​ല​യി​ൽ​നി​ന്നാ​ണ്​ ‘കാ​ട​ർ ബ​റോ​യി​ങ്​​ ത​വ​ള’​യെ ക​ണ്ടെ​ത്തി​യ​ത്.

വാ​ഴ​ച്ചാ​ൽ മേ​ഖ​ല​യി​ലെ കാ​ട​ർ ആ​ദി​വാ​സി സ​മൂ​ഹം വ​ന​സം​ര​ക്ഷ​ണ​ത്തി​ന്​ ന​ൽ​കു​ന്ന ശ്ര​മ​ങ്ങ​ളെ മാ​നി​ച്ചാ​ണ്​ പേ​ര്​ ന​ൽ​കി​യ​ത്. ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ്ര​ഫ. ഡോ. ​സ​ത്യ​ഭാ​മ ദാ​സ്​ ബി​ജു​വി​​െൻറ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഗ​വേ​ഷ​ണം.

മ​നു​ഷ്യ​വാ​സ​മു​ള്ള പ്ര​ദേ​ശ​ത്ത്​ കാ​ണു​ന്ന ഇൗ ​ത​വ​ള​ക​ളെ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ലെ​ന്ന്​ സൊ​നാ​ലി പ​റ​യു​ന്നു.

‘ഫെ​ജ​ർ​വാ​രി​യ’ വ​ർ​ഗ​ത്തി​ൽ​പെ​ട്ട ഒ​രി​നം ത​വ​ള​യെ മാ​ത്ര​മാ​ണ്​ ഗ​വേ​ഷ​ക​ർ​ക്ക്​ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്ന​ത്. പു​തി​യ ക​ണ്ടു​പി​ടി​ത്ത​ത്തോ​ടെ ഇൗ ​ഇ​ന​ത്തി​ലു​ള്ള ത​വ​ള​ക​ളു​ടെ എ​ണ്ണം അ​ഞ്ചാ​യ​താ​യി പ്ര​ഫ. എ​സ്.​ഡി. ബി​ജു വ്യ​ക്​​ത​മാ​ക്കി.

Back to top button