റെയിൽവെ ട്രാക്കിലിരിക്കുകയായിരുന്ന നാല് വിദ്യാർഥികൾ ട്രെയിൻ തട്ടി മരിച്ചു.

ചെന്നൈ-ആലപ്പുഴ എക്സ്പ്രസാണ് വിദ്യാർഥികളെ ഇടിച്ചതെന്നാണ്സൂചന.

കോയമ്പത്തൂർ: റെയിൽവെ ട്രാക്കിലിരിക്കുകയായിരുന്ന നാല് വിദ്യാർഥികൾ ട്രെയിൻ തട്ടി മരിച്ചു. കോയമ്പത്തൂർ സുലൂരിലെ ഒരു സ്വകാര്യ എഞ്ചിനിയറിംഗ് കോളജിലെ വിദ്യാർഥികളാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ നിലയിൽ ഒരാളെ കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സുലൂർ-ഇരുഗുർ റെയിൽവെ സ്റ്റേഷനുകൾക്കിടയിൽ കഴിഞ്ഞ ദിവസം രാത്രി 10.15 നും 11 നും ഇടയ്ക്കാണ് അപകടം നടന്നതെന്നാണ് കരുതപ്പെടുന്നത്. ചെന്നൈ-ആലപ്പുഴ എക്സ്പ്രസാണ് ഇടിച്ചു തെറിപ്പിച്ചതെന്നാണ് സൂചന. ഇന്ന് പുലർച്ചയോടെ ട്രാക്കിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങൾ കോയമ്പത്തൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്.

കൊടൈക്കനാൽ സ്വദേശി സോതിക് രാജ (22), നീലകോട്ടൈ സ്വദേശി രാജശേഖർ (22), രാജപാളയത്തു നിന്നുള്ള കറുപ്പു സ്വാമി (22), ഗൗതം (22) എന്നിവരാണ് കൊല്ലപ്പെട്ടത്. തേനി സ്വദേശിയായ വിശ്വനേഷിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇയാളുടെ നില അതീവ ഗുരുതരമാണ്.

സോതികും രാജശേഖറും അവസാന വർഷ എഞ്ചിനിയറിംഗ് വിദ്യാർഥികളാണ്. ഇവരുടെ കോളജിൽ തന്നെ പഠിച്ചിറങ്ങിയ മറ്റു മൂന്നുപേരും സപ്ലി പരീക്ഷയ്ക്കായി എത്തിയതായിരുന്നു. അപകടവുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button