ബുർക്കിനാ ഫാസോയിലെ ക്രിസ്ത്യൻ പള്ളിയിലുണ്ടായ വെടിവയ്പ്പിൽ 14 പേർ കൊല്ലപ്പെട്ടു.

ഹാൻറൗക്കൗറ നഗരത്തിലെ ക്രിസ്ത്യൻപള്ളിയിൽ ഞായറാഴ്ച പ്രാർത്ഥനയ്ക്കായി എത്തിയവരാണ് മരിച്ചത്.

പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിനാ ഫാസോയിലെ ക്രിസ്ത്യൻ പള്ളിയിലുണ്ടായ വെടിവയ്പ്പിൽ 14 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. ഞായറാഴ്ച പ്രാർത്ഥനയ്ക്കായി എത്തിയവരാണ് ആക്രമണത്തിനിരയായത്.

ബുർക്കിനാ ഫാസോ പ്രസിഡന്റ് റോച്ച് മാർക് ക്രിസ്റ്റ്യൻ കബോറാണ് 14 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. ഹാൻറൗക്കൗറ നഗരത്തിലെ ക്രിസ്ത്യൻപള്ളിയിൽ ഞായറാഴ്ച പ്രാർത്ഥനയ്ക്കായി എത്തിയവരാണ് മരിച്ചത്. പരുക്കേറ്റവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്. പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചതായും ആക്രമണത്തിന്റെ പിന്നിൽ ആരെന്ന് വ്യക്തമല്ലെന്നും പ്രസിഡന്റ് റോച്ച് മാർക്ക് പറഞ്ഞു.

അതേസമയം അക്രമകാരികൾക്ക് തീവ്രവാദ സംഘടനകളായ അൽ ക്വയ്ദ, ഐ.എസ് എന്നിവയുമായി ബന്ധമുണ്ടെന്ന് അധികൃതർ പറഞ്ഞു. അയൽരാജ്യമായ നൈഗറുമായി അതിർത്തി പങ്കിടുന്ന ഹാൻറൗക്കൗറയിൽ നേരത്തെയും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button