അന്തദേശീയം (International)

മഹാത്മാഗാന്ധിയുടെ ചിത്രമുള്ള തപാൽ സ്റ്റാമ്പ് പുറത്തിറക്കി ഫ്രാൻസ്

ഗാന്ധിയുടെ 150ആം ജന്മവാർഷികത്തോട് അനുബന്ധിച്ച് ഫ്രാൻസിലെ പോസ്റ്റൽ സർവീസ് കമ്പനിയായ ലാ പോസ്റ്റാണ് സ്റ്റാമ്പ് പുറത്തിറക്കിയത്.

മഹാത്മാഗാന്ധിയുടെ ചിത്രമുള്ള തപാൽ സ്റ്റാമ്പ് പുറത്തിറക്കി ഫ്രാൻസ്.
ഗാന്ധിയുടെ 150ആം ജന്മവാർഷികത്തോട് അനുബന്ധിച്ച് ഫ്രാൻസിലെ പോസ്റ്റൽ സർവീസ് കമ്പനിയായ ലാ പോസ്റ്റാണ് സ്റ്റാമ്പ് പുറത്തിറക്കിയത്.

ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെയാണ് ഫ്രാൻസ് രാഷ്ട്രപിതാവിന് ആദരവർപ്പിച്ച് സ്റ്റാമ്പ് ഇറക്കിയത്.

ഫ്രാൻസിലെ ഇന്ത്യൻ എംബസ്സി ഇക്കാര്യം വിശദീകരിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഉസ്ബക്കിസ്ഥാൻ, തുർക്കി, പലസ്തീൻ തുടങ്ങിയ രാജ്യങ്ങളും ഗാന്ധിജയന്തിയോടനുബന്ധിച്ച് തപാൽ സ്റ്റാമ്പുകൾ ഇറക്കിയിരുന്നു.

Tags
Back to top button