കുറ്റകൃത്യം (Crime)

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തിരുവനന്തപുരത്ത് ലക്ഷങ്ങളുടെ തട്ടിപ്പ്

സിംഗപ്പൂർ, കുവൈറ്റ്, ദുബായ് തുടങ്ങിയ രാജ്യങ്ങളിലേക്ക് സെക്യൂരിറ്റി, ക്ലീനിംഗ് ഉൾപ്പെടെയുള്ള ജോലി വാഗ്ദാനം നൽകി ഒരു കോടി രൂപയാണ് പലരിൽ നിന്നുമായി തട്ടിയെടുത്തത്.

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തിരുവനന്തപുരത്ത് ലക്ഷങ്ങളുടെ തട്ടിപ്പ്. സിംഗപ്പൂർ, കുവൈറ്റ്, ദുബായ് എന്നിവിടങ്ങളിൽ ജോലി നൽകാമെന്ന് വാഗ്ദാനം നൽകിയാണ് കബളിപ്പിച്ചത്. തലസ്ഥാനത്ത് ബേക്കറി ജംഗ്ഷനിലെ സുബിൻ പ്ലേസ്മെന്റ് എന്ന സ്ഥാപനം കേന്ദ്രീകരിച്ചാണ് വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയത്. ആനാട് സ്വദേശി ദൈവദാനം എന്നയാളാണ് സ്ഥാപനം നടത്തിവന്നത്.

സിംഗപ്പൂർ, കുവൈറ്റ്, ദുബായ് തുടങ്ങിയ രാജ്യങ്ങളിലേക്ക് സെക്യൂരിറ്റി, ക്ലീനിംഗ് ഉൾപ്പെടെയുള്ള ജോലി വാങ്ങി തരാമെന്ന് വാഗ്ദാനം ചെയ്തു ഒരു കോടി രൂപയാണ് അറുപതോളം പേരിൽ നിന്നും തട്ടിയെടുത്തത്. അൻപതായിരം മുതൽ ഒരു ലക്ഷം രൂപ വരെ യുവാക്കളിൽ നിന്നും ഒരു വർഷം മുമ്പ് വാങ്ങി. ചൊവ്വാഴ്ച വിസ ഉൾപ്പെടെയുള്ള രേഖകൾ നൽകാമെന്നായിരുന്നു വാഗ്ദാനം. ഇതനുസരിച്ച് പണം നൽകിയവർ എത്തിയപ്പോൾ ഓഫീസ് പൂട്ടി ഉടമ സ്ഥലം വിട്ടതാണ് കണ്ടത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ദൈവദാനം രാജ്യം വിട്ടതായി കണ്ടെത്തി. പൊലീസിൽ പരാതി നൽകിയപ്പോഴാണ് ഇയാൾ മുമ്പും സമാന കേസിൽപ്പെട്ടയാളാണെന്ന് വ്യക്തമായത്. മുമ്പ് എ.എസ് ട്രേഡേഴ്സ് എന്ന പേരിൽ തിരുവനന്തപുരം തമ്പാനൂരിൽ സ്ഥാപനം നടത്തുകയും വിദേശജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്തതായും കേസുണ്ടെന്നാണ് തട്ടിപ്പിനിരായായവർ പറയുന്നത്.

Tags
Back to top button