പാലാരിവട്ടം പാലത്തിന്റെ കാര്യത്തിൽ സർക്കാർ എന്തിനും തയാറാണെന്ന് ജി സുധാകരൻ.

നിർമാണ നിയമങ്ങൾ അനുസരിച്ച് തകരാർ കൂടുതലാണെങ്കിൽ ലോഡ് ടെസ്റ്റ് നടത്താൻ പറ്റില്ലെന്നും ഇതിനാലാണ് പാലത്തിൽ ടെസ്റ്റ് നടത്താതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാലാരിവട്ടം പാലത്തിന്റെ കാര്യത്തിൽ സർക്കാർ എന്തിനും തയാറാണെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. ലോഡ് ടെസ്റ്റ് നടത്തണമെന്ന കോടതി വിധി സർക്കാർ പരിഗണിക്കുകയാണ്. പാലം പൊളിക്കേണ്ടെങ്കിൽ അതിനും തയാറാണെന്ന് അദ്ദേഹം പറഞ്ഞു.

നിർമാണ നിയമങ്ങൾ അനുസരിച്ച് തകരാർ കൂടുതലാണെങ്കിൽ ലോഡ് ടെസ്റ്റ് നടത്താൻ പറ്റില്ലെന്നും ഇതിനാലാണ് പാലത്തിൽ ടെസ്റ്റ് നടത്താതിരുന്നതെന്നും മന്ത്രി വ്യക്തമാക്കി. കോടതിയുടെ നിർദേശം എങ്ങനെ നടപ്പാക്കാമെന്ന് സർക്കാർ പരിഗണിക്കുകയാണ്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 464 പാലങ്ങൾ പുതിയതായി നിർമിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

മുഖ്യമന്ത്രി ജപ്പാനിലേക്ക് പോയത് നാടിന്റെ വികസനത്തിന് ആധുനിക സാങ്കേതിക വിദ്യ മനസിലാക്കാനാണെന്നും ഇതിന് ചെലവായ വിമാനക്കൂലിയുടെ കണക്ക് ചിലർ പറയുന്നുണ്ടെന്നും എന്നാൽ പണമില്ലാതെ ആരും വിമാനത്തിൽ കൊണ്ടുപോകില്ലല്ലോയെന്നും മന്ത്രി ജി സുധാകരൻ അപഹസിച്ചു.

ബത്തേരി സംഭവത്തിൽ പി.ടി.എയ്ക്ക് വീഴ്ച പറ്റിയിട്ടുണ്ട്. എന്നാൽ സംഭവത്തിന്റെ പേരിൽ വിദ്യാഭ്യാസ രംഗത്തെ നേട്ടത്തെ തകർക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും മന്ത്രി ആരോപിച്ചു.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button