ഗ്ലാമർ (Glamour)

കേസില്‍ ദിലീപ് കുറ്റക്കാ‍രനല്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു: ഗണേഷ് കുമാര്‍.

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനു ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുകയാണ്.

ദൈവത്തിന്റെ നീതി ദിലീപിനു ലഭിച്ചുവെന്നാണ് എം എല്‍ എയും നടനുമായ ഗണേഷ് കുമാര്‍ പ്രതികരിച്ചത്

കേസില്‍ ദിലീപ് കുറ്റക്കാരനല്ലെന്ന നിലപാടില്‍ താന്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ദിലീപിന്റെ നിരപരാധിത്വം കോടതിക്ക് ബോധ്യമാകുമെന്നും ഗണേഷ് കുമാര്‍ പ്രതികരിച്ചു. ദിലീപിനെ ജയിലിലിട്ടത് വിഷമകരമാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ ദിലീപിനെ ജയിലിലെത്തി ഗണേഷ് കുമാര്‍ സന്ദര്‍ശിച്ചിരുന്നു. ഭരണപക്ഷത്തിലെ ഒരു എം എല്‍ എ പീഡനക്കേസില്‍ കുറ്റാരോപിതനായ ഒരു വ്യക്തിയെ നേരില്‍ കണ്ടത് ശരിയായ നടപടിയല്ലെന്ന് ആരോപണങ്ങള്‍ ഉയരുകയും ഗണേഷിന്റെ സന്ദര്‍ശനം വിവാദമാവുകയും ചെയ്തിരുന്നു.
എന്നാല്‍, ദിലീപിനെ ഞാന്‍ ജയിലില്‍ സന്ദര്‍ശിച്ചത് ഒരു എംഎല്‍എ എന്ന നിലയ്ക്കല്ല.
ഗണേഷ് കുമാര്‍ എന്ന മനുഷ്യനെന്ന നിലയിലാണെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കുന്നു
Tags

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

This site uses Akismet to reduce spam. Learn how your comment data is processed.