ഗൗരി ലങ്കേഷിന്‍റെ കൊലപാതകികളെ കണ്ടെത്തിയതായി കര്‍ണാടക സര്‍ക്കാര്‍.

പ്രമുഖ പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിന്‍റെ കൊലപാതകികളെ കണ്ടെത്തിയതായി കര്‍ണാടക സര്‍ക്കാര്‍

ബെംഗലൂരു: പ്രമുഖ പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിന്‍റെ കൊലപാതകികളെ കണ്ടെത്തിയതായി കര്‍ണാടക സര്‍ക്കാര്‍.

എന്നാല്‍ കുറ്റം തെളിയിക്കാനായി തെളിവ് ശേഖരിച്ചുകൊണ്ടിരിക്കുന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു.

കൊലപാതകിയെ തിരിച്ചറിഞ്ഞെന്നും കേസിനെ പ്രതികൂലമായി ബാധിക്കും എന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി രാമലിങ്ക റെ‍ഡ്ഡി ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

ലങ്കേഷ് കൊല്ലപ്പെട്ട് ഒരു മാസത്തിനു ശേഷമാണ് പ്രതികളെ തിരിച്ചറിഞ്ഞതായി കര്‍ണാടക ആഭ്യന്തര മന്ത്രിയുടെ വെളിപ്പെടുത്തല്‍.

സെപ്റ്റംബര്‍ 5നാണ് ബെംഗലൂരുവിലെ സ്വന്തം വീടിനു മുന്നില്‍വെച്ച് ഗൗരി ലങ്കേഷ് വെടിയേറ്റ് കൊല്ലപ്പെട്ടത്.

ബൈക്കിലെത്തിയ രണ്ടുപേര്‍ ലങ്കേഷിനുനേരെ വെടിവെച്ചശേഷം കടന്നുകളയുകയായിരുന്നു.

വലതുപക്ഷ രാഷ്ട്രീയത്തിന്‍റെ സ്ഥിരം വിമര്‍ശകയായ ലങ്കേഷിന്‍റെ കൊലപാതകം രാജ്യമെങ്ങും വന്‍ പ്രതിഷേധത്തിന് വകവെച്ചിരുന്നു.

കര്‍ണാടക ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനു നേരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

1
Back to top button