ദേശീയം (National)

ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് സനാതന്‍ സന്‍സ്ഥ.

ബെംഗലൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഗോവ ആസ്ഥാനമായുള്ള ഹിന്ദുത്വ സംഘടന സനാതന്‍ സന്‍സ്ഥ.

തങ്ങള്‍ക്കോ അനുബന്ധ സംഘടനയായ ഹിന്ദു ജനജാഗൃതി സമിതിക്കോ വധത്തില്‍ പങ്കില്ലെന്നും കൊലപാതകത്തെ അപലപിക്കുന്നതായും സനാതന്‍ സന്‍സ്ഥ വ്യാഴാഴ്‍ച പറഞ്ഞു.

ഹിന്ദു സംഘടനാ പ്രവര്‍ത്തകരും ഇടതുപക്ഷ പ്രവര്‍ത്തകരും തമ്മിലുള്ള ആശയപരമായ വൈരുദ്ധ്യം തള്ളിക്കളയാനാവില്ല.

എന്നാല്‍ ഹിന്ദു സംഘനാ പ്രവര്‍ത്തകരാണ് കൊപപാതകം നടത്തിയെന്ന് കരുതാനാവില്ല. സനാതന്‍ സന്‍സ്ഥ എപ്പോഴും ആശയത്തെ ആശയം കൊണ്ടും ജനാധിപത്യ രീതിയില്‍ നിയമപരമായുമാണ് നേരിടാറ്, സനാതന്‍ സന്‍സ്ഥ വക്താവ് ചേതന്‍ രാജ്‍ഹന്‍സ് പറഞ്ഞു.

ഗൗരി ലങ്കേഷിന്‍റെ വധം അന്വേഷിക്കുന്ന പ്രത്യേക സംഘവുമായി സഹകരിക്കുമെന്നും ആവശ്യമെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സന്‍സ്ഥയുടെ ആസ്ഥാനം സന്ദര്‍ശിക്കാന്‍ സൗകര്യമൊരുക്കുമെന്നും രാജ്ഹന്‍സ് പറഞ്ഞു.
കൊലപാതകവുമായി ബന്ധപ്പെട്ട് തങ്ങളുടെ സംഘടനയിലുള്ള ആരെയും ഇതുവരെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്‍തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചില രാഷ്ട്രീയക്കാരും കപട പുരോഗമന വാദികളും ചില മാധ്യമപ്രവര്‍ത്തകരും ഗൗരി ലങ്കേഷിന്‍റെ കൊലപാതകം ഹിന്ദുത്വ സംഘടനകളുടെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുകയാണെന്ന് സനാതന്‍ സന്‍സ്ഥ ആരോപിച്ചു.

നരേന്ദ്ര ദാഭോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ എന്നിവരുടെ കൊലപാതകത്തിലും ഇതാണ് സംഭവിച്ചതെന്ന് നേതാക്കള്‍ ആരോപിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Back to top button
%d bloggers like this: