അമേരിക്കയുടെ മുൻ പ്രസിഡന്റ് ജോർജ് എച്ച്.ഡബ്ള്യു.ബുഷ് (94) അന്തരിച്ചു.

അമേരിക്കയുടെ മുൻ പ്രസിഡന്റ് ജോർജ് എച്ച്.ഡബ്ള്യു.ബുഷ് (94) അന്തരിച്ചു.

വാഷിംഗ്‌ടൺ: അമേരിക്കയുടെ മുൻ പ്രസിഡന്റ് ജോർജ് എച്ച്.ഡബ്ള്യു.ബുഷ് (94) അന്തരിച്ചു. ജോർജ് ബുഷ് സീനിയർ 1989 മുതൽ നാലു വർഷം അമേരിക്കയുടെ പ്രസിഡന്റായിരുന്നു. അമേരിക്കയുടെ നാല്പത്തൊന്നാമത് പ്രസിഡന്റായിരുന്ന ജോർജ് ബുഷ് സീനിയർ പാർക്കിൻസൺസ് രോഗബാധിതനായിരുന്നു.

ബുഷ് പ്രസിഡന്റായിരുന്ന കാലയളവിൽ അമേരിക്ക ഇറാഖിനെ ആക്രമിച്ചെങ്കിലും സദ്ദാം ഹുസൈനെ ഭരണത്തിൽ തുടരാൻ അനുവദിച്ചതിൽ ബുഷ് ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. 1992 പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബിൽ ക്ലിന്റണോട് ബുഷ് പരാജയപ്പെട്ടു. ഗൾഫ് യുദ്ധത്തിൽ അമേരിക്കൻ ഇടപെടൽ ജോർജ് ബുഷ് സീസറിന്റെ തീരുമാനമായിരുന്നു. അമേരിക്കയിലെ സാധാരണക്കാർക്കൊപ്പം നിൽക്കാൻ ബുഷ് സീനിയറിന് കഴിഞ്ഞില്ല എന്ന വിമർശനവും ആഭ്യന്തര തലത്തിൽ ഉയർന്നിരുന്നു.

Back to top button