രണ്ട് ദിവസത്തെ സന്ദർശനത്തിനായി ജർമ്മൻ ചാൻസലർ ഏയ്ഞ്ചല മെർക്കൽ ഇന്ത്യയിലെത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും രാഷ്ട്രപതി രാംനാഥ് കോവിന്ദുമായും മെർക്കൽ കൂടിക്കാഴ്ച നടത്തും.

ദില്ലി: രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി ജർമ്മൻ ചാൻസലർ ഏയ്ഞ്ചല മെർക്കൽ ഇന്ത്യയിലെത്തി. രാഷ്ട്രപതിഭവനിൽ ഇന്ന് ഔദ്യോഗിക സ്വീകരണം നൽകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും രാഷ്ട്രപതി രാംനാഥ് കോവിന്ദുമായും മെർക്കൽ കൂടിക്കാഴ്ച നടത്തും.

ഇരുപതോളം ഉഭയകക്ഷി കരാറുകളിൽ ഇന്ത്യയും ജർമ്മനിയും ഒപ്പുവെക്കുമെന്നാണ് വിവരം. ഇന്ത്യയിലെ വ്യവസായികളുമായും മെർക്കൽ കൂടിക്കാഴ്ച നടത്തും. 12 മന്ത്രിമാരടങ്ങുന്ന സംഘവും എയ്ഞ്ചല മെർക്കലിനെ അനുഗമിക്കുന്നുണ്ട്. യൂറോപ്യൻ യൂണിയൻ എം.പിമാരുടെ സന്ദർശനത്തിന് പിന്നാലെയാണ് മെർക്കൽ എത്തുന്നത്. ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം.

അതേസമയം കശ്മീർ വിഷയത്തിൽ മെർക്കലും മോദിയും തമ്മിൽ ചർച്ച നടക്കുമോ എന്ന കാര്യത്തിൽ ജർമ്മൻ സ്ഥാനാപതി പ്രതികരിച്ചില്ല.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button