ജയലളിതയുടെ സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടനിലയിൽ

ദഗമണ്ഡലം:  ജയലളിതയുടെ കോടനാട്ടിലെ ബംഗ്ലാവിെൻറ സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ട നിലിയിൽ. ഡ്യൂട്ടിയിലുള്ള മറ്റൊരു സുരക്ഷാ ജീവനക്കാരന് ഗുരുതര പരിക്കേറ്റിട്ടുമുണ്ട്. സുരക്ഷാ ജീവനക്കാരനായ ഒാം ബഹദൂറാണ് കൊല്ലപ്പെട്ടത്. അപരിചിതരായ ഒരു സംഘം ആളുകൾ ആക്രമിച്ചതിനെ തുടർന്നാണ് സുരക്ഷാ ജീവനക്കാരൻ മരണെപ്പട്ടതെന്ന് പൊലീസ് അറിയിച്ചു.  സംഘം ബംഗ്ലാവ് തകർത്ത് വിലപ്പെട്ട വസ്തുക്കളും മറ്റ് ചില രേഖകളും മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു.

തൊട്ടടുത്ത തേയിലത്തോട്ടത്തിൽ ജോലിെക്കത്തിയവരാണ് സുരക്ഷാ ജീവനക്കാരായ ഒാം ബഹദൂറിനെയും കിശോർ ബഹദൂറിനെയും ൈകകാലുകൾ കെട്ടി  രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്.

പരിക്കേറ്റ കിശോർ ബഹദൂറിനെ പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. രണ്ടു വാഹനങ്ങളിലായി 10ഒാളം പേരടങ്ങുന്ന സംഘം പുലർെച്ച പ്രദേശത്തേക്ക് വന്നതായി നാട്ടുകാർ പറഞ്ഞു. കേരളത്തിലേക്കും കർണാടകത്തിലേക്കും ബന്ധപ്പെടുന്ന എല്ലാ െചക് പോസ്റ്റുകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് സൂപ്രണ്ട് മുരളി രംബ അറിയിച്ചു.

1
Back to top button