സ്പോട്സ് (Sports)

ടീമിന്‍റെ ഉപദേശക സ്ഥാനത്തേക്ക് സച്ചിന്‍ വരണമെന്ന് ആഗ്രഹിക്കുന്നതായി രവി ശാസ്ത്രി.

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഉപദേശക സ്ഥാനത്തേക്ക് ഇതിഹാസ ബാറ്റ്സ്‍മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വരണമെന്ന് ആഗ്രഹിക്കുന്നതായി ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി.
ഇപ്പോള്‍ വഹിക്കുന്ന സ്ഥാനങ്ങള്‍ തടസമാകില്ലെങ്കില്‍ സച്ചിന്‍റെ സേവനം ആവശ്യപ്പെടാന്‍ തയാറാണെന്നാണ് രവി ശാസ്ത്രി പറഞ്ഞത്. ബിസിസിഐ പ്രത്യേക കമ്മിറ്റിയുമായി രവി ശാസ്ത്രി ചര്‍ച്ച നടത്തിയിരുന്നു.
 ശാസ്ത്രിയെ കോച്ചായി തെരഞ്ഞെടുത്ത ക്രിക്കറ്റ് ഉപദേശക സമിതി അംഗമാണ് നിലവില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

കുറച്ചുനാളത്തേക്കാണെങ്കിലും സച്ചിനെ ടീമിനൊപ്പം ലഭിക്കുന്നത് ഗുണം ചെയ്യുമെന്നാണ് ശാസ്ത്രിയുടെ വാദം.

എന്നാല്‍ ഒന്നിലധികം പദവികള്‍ വഹിക്കുന്നത് നിയമപ്രശ്‍നങ്ങള്‍ക്ക് കാരണമാകുമെന്നാണ് ബിസിസിഐ ശാസ്ത്രിയെ അറിയിച്ചത്.

Back to top button