ദേശീയം (National)

ഗോവ-ദില്ലി ഇന്റിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി.

എഞ്ചിനിൽ നിന്നും പുകയുയർന്നതിനെ തുടർന്നാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയത്

ഗോവ: എഞ്ചിനിൽ നിന്നും പുകയുയർന്നതിനെ തുടർന്ന് ഗോവ-ദില്ലി ഇന്റിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി.

ഗോവയിൽ നിന്നും ദില്ലിയിലേക്കുള്ള വിമാനമാണ് എഞ്ചിനിലേക്ക് തീ പടർന്നുവെന്ന സംശയത്തെതുടർന്ന് ടേക്ക് ഓഫ് ചെയ്ത ഉടനെ തന്നെ തിരിച്ചിറക്കിയത്.

ഗോവ ദബോളിം എയർപോർട്ടിൽ നിന്നും വിമാനം പറന്നുയർന്ന് മിനിറ്റുകൾക്കകം ഇടത് എഞ്ചിനിൽ നിന്നും പുക ഉയരുകയായിരുന്നു.

വിമാനത്തിൽ നിന്നും ജീവനക്കാരെയും യാത്രക്കാരെയും സുരക്ഷിതമായി മാറ്റിയതായും ആക്സിഡന്റിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.

Tags
Back to top button