ദേശീയം (National)
പ്രഗ്യാസിംഗ് താക്കൂറിന്റെ ഗോഡ്സെ അനുകൂല പരാമർശം; സ്പീക്കറുടെ തീരുമാനം ഇന്ന് അറിയിക്കും
പ്രഗ്യാസിംഗ് താക്കൂറിന്റെ ഗോഡ്സെ അനുകൂല പരാമർശം പാർലമെന്റിൽ ഇന്നും ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം

പ്രഗ്യാസിംഗ് താക്കൂറിന്റെ ഗോഡ്സെ അനുകൂല പരാമർശം പാർലമെന്റിൽ ഇന്നും ഉന്നയിക്കാൻ പ്രതിപക്ഷ തീരുമാനം. പ്രഗ്യാസിംഗിനെ ശാസിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തിൽ സ്പീക്കറുടെ തീരുമാനം ഇന്നറിയാം.
പ്രഗ്യാസിംഗിന്റെ ഗോഡ്സെ അനുകൂല പരാമർശം ഇന്നലെ ഇരു സഭകളെയും പ്രക്ഷുബ്ധമാക്കിയിരുന്നു. രാഷ്ട്രപിതാവിനെ അപമാനിച്ച അംഗത്തെ ശാസിക്കണമെന്നാണ് പ്രതിപക്ഷ പ്രമേയത്തിലെ ആവശ്യം. മാപ്പ് പറയുന്നത് വരെ സഭയിൽ നിന്ന് പിന്മാറണമെന്നും പ്രമേത്തിലുണ്ട്. പ്രമേയം പരിഗണിക്കണമെന്ന് ലോക്സഭയിൽ ആവശ്യപ്പെടാനാണ് കോൺഗ്രസ് തീരുമാനം.