കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട

ഒരു കോടി രൂപ വില വരുന്ന സ്വർണമാണ് പിടികൂടിയത്.

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. ഒരു കോടി രൂപ വില വരുന്ന സ്വർണം പിടികൂടി. മൂന്ന് യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്.

മൂന്ന് കിലോ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേർ പിടിയിലായിട്ടുണ്ട്

ഭട്കൽ സ്വദേശി അഹമ്മദ് ഇർഷാദ് മലപ്പുറം വണ്ടൂർ സ്വാദേശി പുല്ലത്ത് നിയാസ് കോഴിക്കോട് കൊടുവള്ളി സ്വാദേശി നാറൂക്കൽ മുഹമ്മദ് ഷഫീക് എന്നിവരാണ് പിടിയിലായത്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button