സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ നേരിയ ഇടിവുണ്ടായി.

സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ നേരിയ ഇടിവുണ്ടായി.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ നേരിയ ഇടിവുണ്ടായി. പവന് 80 രൂപ കുറഞ്ഞ് 24,040 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ പവന് 24,120 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കായിരുന്നു ഇത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 3005 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ഈ മാസത്തിനുള്ളിൽ തന്നെ സ്വര്‍ണ വില 840 രൂപയാണ് കൂടിയിരിക്കുന്നത്. ഈ മാസം സ്വര്‍ണ വിലയിൽ ഏറ്റവും കൂടുതൽ കുതിപ്പാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 23,440 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണ വില.

അതേസമയം വെള്ളിവില മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 41.40 എന്ന നിരക്കിലാണ് ഇന്നും വെള്ളി വ്യാപാരം നടക്കുന്നത്. കിലോയ്ക്ക് 41,400 രൂപയാണ്.

advt
Back to top button