എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ അനധികൃതമായി കടത്താൻ ശ്രമിച്ച മുപ്പത് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി.

സ്വർണാഭരണങ്ങൾ ബാഗിലും ശരീരത്തിലുമായി ഒളിപ്പിച്ച നിലയിലാണ് ആർ.പി.എഫ് കണ്ടെത്തിയത്.

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ സ്വർണവേട്ട. കണ്ണൂർ ആലപ്പി എക്സിക്യൂട്ടിവ് എക്സ്പ്രസിൽ നടത്തിയ പരിശോധനയ്ക്കിടെ ബംഗാൾ സ്വദേശിയായ സന്ദീപ് ദൊലൈയിൽ നിന്ന് മുക്കാൽ കിലോ സ്വർണം പിടിച്ചെടുത്തു.

അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണാഭരണങ്ങൾക്ക് വിപണിയിൽ മുപ്പത് ലക്ഷം രൂപ വിലമതിക്കും. സ്വർണാഭരണങ്ങൾ ബാഗിലും ശരീരത്തിലുമായി ഒളിപ്പിച്ച നിലയിലാണ് ആർ.പി.എഫ് കണ്ടെത്തിയത്. തൃശൂരിലെ സ്വർണക്കടയിൽ ജോലി നോക്കുന്ന പ്രതി ഇതിനു മുമ്പും പല തവണ കേരളത്തിലുടനീളം ഇത്തരത്തിൽ സ്വർണം കടത്തിയിട്ടുണ്ടെന്ന് സമ്മതിച്ചു. എറണാകുളം ആർ.പി.എഫ് മേധാവി ടി.എസ് ഗോപകുമാറിന്റെ നേതൃത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button