ഗൂഗിൾ പിക്സൽ സ്മാർട്ട് ഫോൺ ഹാക്ക് ചെയ്യുന്നവർക്ക് 10.78 കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് കമ്പനി

ഒരു ബ്ലോഗ് പോസ്റ്റിലൂടെയാണ് ഗൂഗിളിന്റെ പുതിയ ബൗണ്ടി പ്രഖ്യാപനം നടത്തിയത്. ഗൂഗിൾ പിക്സൽ ഫോണിന്റെ ടൈറ്റൻ എം സെക്യൂരിറ്റി സംവിധാനത്തെ ബാധിക്കുന്ന തരത്തിൽ ഫുൾ ചെയിൻ റിമോട്ട് കോഡാണ് കണ്ടെത്തേണ്ടത്.

ന്യൂയോർക്ക്: തങ്ങളുടെ ഹാർഡ്-വെയറുകളിലോ, സോഫ്റ്റ്_വെയറുകളിലോ ഉള്ള സുരക്ഷ വീഴ്ചകൾ ചൂണ്ടിക്കാട്ടുന്നവർക്ക് പ്രതിഫലം നൽകുന്ന ബൗണ്ടി മത്സരങ്ങൾ ടെക് കമ്പനികൾ സാധാരണമായി നടത്താറുണ്ട്. വലിയ പ്രതിഫലമാണ് ഇത്തരം കുഴപ്പങ്ങൾ കണ്ടുപിടിക്കുന്ന ഹാക്കർമാർക്ക് കമ്പനികൾ നൽകുന്നത്. ഇപ്പോൾ ഇതാ ഗൂഗിൾ തങ്ങളുടെ പിക്സൽ സ്മാർട്ട് ഫോൺ ഹാക്ക് ചെയ്യുന്നവർക്ക് വലിയ പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നു. 1.5 ദശലക്ഷം അമേരിക്കൻ ഡോളറാണ് ഗൂഗിളിന്റെ ബൗണ്ടി.

ഒരു ബ്ലോഗ് പോസ്റ്റിലൂടെയാണ് ഗൂഗിളിന്റെ പുതിയ ബൗണ്ടി പ്രഖ്യാപനം നടത്തിയത്. ഗൂഗിൾ പിക്സൽ ഫോണിന്റെ ടൈറ്റൻ എം സെക്യൂരിറ്റി സംവിധാനത്തെ ബാധിക്കുന്ന തരത്തിൽ ഫുൾ ചെയിൻ റിമോട്ട് കോഡാണ് കണ്ടെത്തേണ്ടത്.

ടൈറ്റൻ എം ചിപ്പ് എന്നത് ഗൂഗിൾ പിക്സൽ ഫോണുകളിലെ ഡാറ്റയും വിവരങ്ങളും സംരക്ഷിക്കാനുള്ള ഗൂഗിൾ തന്നെ വികസിപ്പിച്ച ചിപ്പാണ്. ടൈറ്റൻ എം ഇപ്പോൾ ലോകത്തുള്ള ഏറ്റവും മികച്ച ഇൻ-ബിൽട്ട് ഫോൺ സംരക്ഷണ ഉപാദിയാണ് എന്നാണ് ഗൂഗിൾ അവകാശവാദം. എം സെക്യൂരിറ്റി സംവിധാനത്തെ ബാധിക്കുന്ന തരത്തിലുള്ള പ്രശ്നം കണ്ടെത്തുന്നവർക്ക് 1 ദശലക്ഷം അമേരിക്കൻ ഡോളറാണ് പ്രതിഫലം.

ഇതിനൊപ്പം തന്നെയാണ് ഗൂഗിൾ പിക്സൽ ഫോണിലെ ആൻഡ്രോയിഡ് സിസ്റ്റത്തിലെ തകരാർ കണ്ടുപിടിച്ചാൽ 5 മില്ല്യൺ കൂടി റിവാർഡ് ലഭിക്കുക. അതോടെ രണ്ടും ചേർത്ത് 1.5 ദശലക്ഷം ഡോളർ ബൗണ്ടി ലഭിക്കും. അതായത് ഇന്ത്യൻ രൂപ 10.78 കോടി രൂപ.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button