വിനോദ സഞ്ചാരികൾക്ക് നേരെ ഗുണ്ടാ ആക്രമണം

മുക്കത്ത് നിന്ന് കൊടൈക്കനാലിലേക്ക് വിനോദസഞ്ചാരത്തിന് പോയ യാത്രക്കാർക്ക് നേരെയാണ് ആക്രമണം നടന്നത്

പാലക്കാട് വിനോദ സഞ്ചാരികൾക്ക് നേരെ ഗുണ്ടാ ആക്രമണം. മുക്കത്ത് നിന്ന് കൊടൈക്കനാലിലേക്ക് വിനോദസഞ്ചാരത്തിന് പോയ യാത്രക്കാർക്ക് നേരെയാണ് മേലാറ്റൂർ മണ്ണാർക്കാട് ദേശീയപാതയിൽ വച്ച് ആക്രമണം നടന്നത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. വാഹനം അടിച്ച് തകർക്കുകയും പണവും ബാഗും തട്ടിയെടുക്കുകയും ചെയ്തു. പരുക്കേറ്റവരെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട് മുക്കത്തെ സന്നദ്ധ സേനാ പ്രവർത്തകരുടെ സംഘടനയായ ‘എന്റെ മുക്കം ചാരിറ്റബിൾ’ സൊസൈറ്റിയുടെ നേതൃത്വത്തിലായിരുന്നു പഠനയാത്ര സംഘടിപ്പിച്ചത്. ആക്രമണത്തിൽ ഭയന്ന് സംഘം നാട്ടുകൽ പൊലീസ് സ്റ്റേഷനിൽ അഭയം തേടി. പൊലീസിന്റെ സഹായത്തോടെയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആസാദ് മുക്കം, ഷൗഫീക് വെങ്ങളത്, ബിജു പാറക്കൽ, ശ്രീനിഷ് എന്നിവർക്കാണ് പരുക്കേറ്റത്.

Back to top button