സംസ്ഥാനം (State)

ശബരിമലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ സംവിധാനങ്ങൾ ഉപയോഗിക്കും; കടകംപള്ളി സുരേന്ദ്രൻ

സർക്കാർ വിചാരിച്ചാൽ 24 മണിക്കൂറിനുള്ളിൽ പരിഹരിക്കാവുന്ന പ്രശ്നങ്ങളേയുള്ളുവെന്നും മന്ത്രി പറഞ്ഞു.

ശബരിമലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ സംവിധാനങ്ങൾ ഉപയോഗിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സർക്കാർ വിചാരിച്ചാൽ 24 മണിക്കൂറിനുള്ളിൽ പരിഹരിക്കാവുന്ന പ്രശ്നങ്ങളേയുള്ളുവെന്നും മന്ത്രി പറഞ്ഞു. ശബരിമല തീർത്ഥാടന ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ഏറ്റുമാനൂരും, എരുമേലിയിലും പന്തളത്തും അവലോകന യോഗങ്ങൾ ചേർന്നു.

എരുമേലിയിൽ ശബരിമല തീർത്ഥാടന ഒരുക്കങ്ങളുമായി ബന്ധപ്പെട്ട യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടുമെന്ന് മന്ത്രി.

യോഗത്തിൽ പങ്കെടുക്കാനെത്തിയ മന്ത്രിക്കു നേരെ ബി.ജെ.പി പ്രവർത്തകർ കരിങ്കൊടി കാട്ടി. യോഗം നടന്ന വേദിക്ക് പുറത്തും ബി.ജെ.പി പ്രവർത്തകർ പ്രതിഷേധിച്ചു. ശബരിമല ഒരുക്ക വിലയിരുത്തലിനായി ഈ മാസം അഞ്ചിന് അഞ്ചു സംസ്ഥാനങ്ങളിൽ നിന്നുള്ള മന്ത്രിമാരും, ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗം തിരുവനന്തപുത്ത് ചേരും.

Tags
Back to top button