സംസ്ഥാനം (State)

യൂബർ മാതൃകയിൽ ഓൺലൈൻ ടാക്സി സർവീസ് ആരംഭിക്കാൻ സർക്കാർ ഒരുങ്ങുന്നു.

പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസുമായി സഹകരിച്ചാണ് പദ്ധതി.

യൂബർ മാതൃകയിൽ ഓൺലൈൻ ടാക്സി സർവീസ് ആരംഭിക്കാൻ സർക്കാർ ഒരുങ്ങുന്നു. തിരുവനന്തപുരത്തായിരിക്കും പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ടാക്സികൾ സർവീസ് നടത്തുക. പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസുമായി സഹകരിച്ചാണ് പദ്ധതി. കേരള മോട്ടർ വാഹന ക്ഷേമനിധിക്കാണ് ഏകോപനച്ചുമതലയെന്നാണ് വിവരങ്ങൾ.

ഓൺലൈൻ ടാക്സി കമ്പനികൾക്ക് ബദലായിട്ടാണ് പുതിയ ടാക്സി സംവിധാനം. തിരക്ക് വർധിക്കുമ്പോൾ നിരക്ക് കൂട്ടുന്ന രീതി ഉണ്ടാവില്ല. ഇടപാടുകാർക്ക് മൊബൈൽ ആപ് ഉപയോഗിച്ച് ഡ്രൈവർമാരോട് യാത്രകൾ ആവശ്യപ്പെടാൻ സാധിക്കുന്ന രീതിയിലാണ് യൂബർ പ്രവർത്തിക്കുന്നത്. ഈ രീതിയിലായിരിക്കും സർക്കാരിന്റെ ഓൺലൈൻ ടാക്സിയുടെയും പ്രവർത്തനമെന്നാണ് വിവരങ്ങൾ.

Tags
Back to top button