സംസ്ഥാനം (State)

എം.ജി.സർവകലാശാലയിലെ മാർക്ക് ദാന വിവാദത്തിൽ ഗവർണറുടെ ഇടപെടൽ.

വിവാദ മാർക്ക് ദാനത്തിൽ വിശദീകരണം നൽകണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്.

എം.ജി. സർവകലാശാലയിലെ മാർക്ക് ദാന വിവാദത്തിൽ ഗവർണറുടെ ഇടപെടൽ. ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എം.ജി.സർവകലാശാല വൈസ് ചാൻസലറോട് റിപ്പോർട്ട് തേടി. വിവാദ മാർക്ക് ദാനത്തിൽ വിശദീകരണം നൽകണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്.

വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ ഗവർണർക്ക് നിവേദനം നൽകിയിരുന്നു. ഗവർണറുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ചെന്നിത്തല നിവേദനം നൽകിയത്.

കെ.ടി ജലീലിനെതിരേയും എം.ജി സർവകലാശാല വിസിക്കെതിരെയും അന്വേഷണം വേണമെന്നാണ് രമേശ് ചെന്നിത്തലയുടെ ആവശ്യം. ജലീലിനെ മന്ത്രിസ്ഥാനത്ത് നിന്നും മാറ്റി നിർത്തികൊണ്ടുള്ള അന്വേഷണവും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

Tags
Back to top button