സംസ്ഥാനം (State)

വാളയാർ കേസിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു.

സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ പൊലീസിന് സംഭവിച്ച വീഴ്ചയും പ്രതികളെ കുറ്റവിമുക്തരാക്കാനിടയായ സാഹചര്യവുമാണ് ജുഡീഷ്യൽ അന്വേഷണത്തിന്റെ പരിധിയിൽ വരിക

വാളയാർ കേസിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. കേസിൽ പ്രതികളെ വെറുതെ വിട്ട നടപടി വിശദമായി അന്വേഷിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. വിജിലൻസ് ട്രൈബ്യൂണൽ മുൻ ജഡ്ജി എസ് ഹനീഫയ്ക്കാണ് അന്വേഷണ ചുമതല.

സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ പൊലീസിന് സംഭവിച്ച വീഴ്ച, പ്രതികളെ കുറ്റവിമുക്തരാക്കാനിടയായ സാഹചര്യം എന്നിവയാണ് ജുഡീഷ്യൽ അന്വേഷണത്തിന്റെ പരിധിയിൽ വരിക. അതേസമയം, കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ച് പെൺകുട്ടികളുടെ അമ്മ രംഗത്തെത്തി. അന്വേഷണത്തിൽ വീഴ്ച സംഭവിച്ചെന്ന് മുൻപേ അറിഞ്ഞതാണ്. ഏത് അന്വേഷണം നടന്നാലും തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു.

Tags
Back to top button