നവംബറിൽ ജി.എസ്.ടി വരുമാനം ഒരു ലക്ഷം കോടിയിലധികം.

2017 ജൂലൈയിൽ ജി.എസ്.ടി വന്നതിന് ശേഷം ഇത് എട്ടാമത്തെ തവണയാണ് നികുതി വരുമാനം ലക്ഷം കോടി കടക്കുന്നത്.

കഴിഞ്ഞ മാസം ഗുഡ്സ് ആൻഡ് സർവീസസ് ടാക്സിൽ നിന്നുള്ള വരുമാനം ഒരു ലക്ഷം കോടിയിലധികം. ആകെ നികുതി വരുമാനത്തിൽ ആറ് ശതമാനത്തിന്റെ വർധനയും ഉണ്ടായി. 2017 ജൂലൈയിൽ ജി.എസ്.ടി വന്നതിന് ശേഷം ഇത് എട്ടാമത്തെ തവണയാണ് നികുതി വരുമാനം ലക്ഷം കോടി കടക്കുന്നത്.

ആകെ 1.03 ലക്ഷം കോടിയാണ് ജി.എസ്.ടിയിൽ നിന്ന് വരുമാനമായി സർക്കാരിന് ലഭിച്ചിരിക്കുന്നത്. ഇക്കൊല്ലത്തെ തന്നെ ഏറ്റവും വലിയ നികുതി വരുമാനമാണിത്.

കഴിഞ്ഞ മാസത്തിലുണ്ടായിരിക്കുന്നത് ജി.എസ്.ടി നടപ്പാക്കിയതിന് ശേഷമുളള മൂന്നാമത്തെ ഏറ്റവും കൂടിയ വരുമാനമാണ്. ഒക്ടോബറിൽ 95,380 കോടിയാണ് ജി.എസ്.ടി വരുമാനം.

കഴിഞ്ഞ വർഷം നവംബറിൽ 97,637 കോടിയായിരുന്നു സർക്കാരിന് നികുതി ഇനത്തിൽ ലഭിച്ചത്. ലക്ഷ്യമിട്ടിരിക്കുന്നത് ഒരു മാസം ഒരു ലക്ഷം കോടി രൂപ വരുമാനം ജി.എസ്.ടിയിലൂടെ നേടുകയെന്നതാണ്.

ആകെ വരുമാനമായി ലഭിച്ച 1,03,492 കോടിയിൽ 19,592 കോടി രൂപ കേന്ദ്ര ജി.എസ്.ടിയിൽ നിന്നും 27,144 കോടി രൂപ സംസ്ഥാന ജി.എസ്.ടിയിൽ നിന്നുമാണ്.

49,028 കോടി രൂപ സംയോജിത ജി.എസ്.ടി (ഐ.ജി.എസ്.ടി) വിഹിതമായും പിരിച്ചു. ഐ.ജി.എസ്.ടിയിൽ 20,948 കോടി രൂപ ഇറക്കുമതിയിൽ നിന്ന് കിട്ടിയതാണ്. സെസ്സിൽ നിന്ന് 7,727 കോടിയും പിരിഞ്ഞുകിട്ടിയിരിക്കുന്നു, 869 കോടി ഇറക്കുമതി സെസ്സായാണ് ലഭിച്ചിരിക്കുന്നത്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button