ജി.എസ്​.ടി: പ്രത്യേക സമ്മേളനം പ്രതിപക്ഷം ബഹിഷ്​രിക്കരുത്​- വെങ്കയ്യ നായിഡു

ന്യൂഡൽഹി: ജി.എസ്​.ടി നിലവിൽ വരുന്ന അർധരാത്രിയിൽ നടക്കുന്ന പാർലമ​െൻറ്​ പ്രത്യേക സമ്മേളനത്തിൽ പ​െങ്കടുക്കില്ലെന്ന കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ​ തീരുമാനം പുനഃപരിശോധിക്കണമെന്ന്​ കേന്ദ്ര വാർത്താ വിനിമയ മന്ത്രി ​െവങ്കയ്യ നായിഡു.

ജി.എസ്​.ടി നിലവിൽ വരുന്ന ചരിത്രമുഹൂർത്തത്തിൽ ഭാഗമാകാനായി വിളിച്ചു ചേർത്ത പ്രത്യേക സമ്മേളനമാണിത്​.

രാജ്യത്തെ നവീകരിക്കുന്നതിനുള്ള പ്രക്രിയയിൽ നിന്നും കോൺഗ്രസ്​ സ്വയം അകന്നു നിൽക്കുന്നത്​ നിർഭാഗ്യകരമാണ്​.

അവരുടെ തീരുമാനത്തിൽ അയവുവരുത്തുമെന്നും അർധരാത്രി സെൻട്രൽ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ പ​െങ്കടുക്കുമെന്ന്​ കരുതുന്നതായും ​നായിഡു വ്യക്​തമാക്കി.  ഇൗ സമ്മേളനം ബഹിഷ്​കരിക്കരുതെന്ന്​ കോൺഗ്രസിനോടും മറ്റു പ്രതിപക്ഷ പർട്ടികളോടും വീണ്ടും അഭ്യർഥിക്കുകയാണ്​​.

ഇതൊരു പാർട്ടി പരിപടിയ​െല്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജി.എസ്​.ടി നിലവിൽ വരുന്ന സമയത്ത്​ ​പാർലമ​െൻറ്​ സ​െൻറർ ഹാളിൽ വിളിച്ചു ചേർത്ത പ്രത്യേക സമ്മേളത്തിൽ പ​െങ്കടുക്കില്ലെന്ന്​ കഴിഞ്ഞ ദിവസം കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും അറിയിച്ചിരുന്നു.

വ്യാപാരികളുടെ ഉത്​കണ്​ഠ ബാക്കി നിർത്തി തയാറെടുപ്പുകൾ പൂർത്തിയാക്കാതെയാണ്​ ജി.എസ്​.ടി നടപ്പാക്കുന്നത്​.

നികുതി പരിഷ്​കരണത്തി​​െൻറ പേരിൽ അർധരാത്രി സെൻട്രൽ ഹാളിൽ പ്രത്യേക ചടങ്ങു വിളിച്ച്​ ചരിത്ര പുരുഷനാകാനുള്ള ശ്രമമാണ്​ മോദി നടത്തുന്നതെന്ന്​ ആരോപിച്ചാണ്​ പ്രതിപക്ഷ പാർട്ടികൾ ചടങ്ങ്​ ബഹിഷ്​കരിക്കുന്നത്​.

Back to top button