ദേശീയം (National)പ്രധാന വാ ത്തക (Top Stories)

ഗുജറാത്ത് മുഖ്യമന്ത്രിയെ ഇന്ന് തീരുമാനിച്ചേക്കും.

ഗുജറാത്ത് മുഖ്യമന്ത്രിയെ

<p>അഹമ്മദാബാദ്: ഗാന്ധിനഗറിൽ ഇന്നു ചേരുന്ന ബിജെപി നിയമസഭാകക്ഷിയോഗത്തിൽ ഗുജറാത്ത് മുഖ്യമന്ത്രിയെ തീരുമാനിച്ചേക്കും. വിജയ് രൂപാണി മുഖ്യമന്ത്രിയായും നിധിൻ പട്ടേൽ ഉപമുഖ്യമന്ത്രിയായും തുടരുമെന്നാണ് സൂചന. യോഗത്തിൽ കേന്ദ്രനിരീക്ഷകരായി കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി, ബിജെപി ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡെ എന്നിവര്‍ പങ്കെടുക്കും.</p>

കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, പുരുഷോത്തം റഊപാല, മൻസുഖ് മണ്ഡവ്യ, കര്‍ണാടക ഗവര്‍ണര്‍ വജുഭായ് വാല എന്നിവരെ മുഖ്യമന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും സ്മൃതി ഇറാനി വാര്‍ത്തകള്‍ നിഷേധിച്ചിട്ടുണ്ട്.

<p>അതേസമയം രാജ്യസഭാംഗവും ലേവ പട്ടേൽ വിഭാഗക്കാരനുമായ മണ്ഡവ്യയ്ക്ക് സാധ്യതകളുണ്ടെന്ന് രാഷ്ട്രീയനിരൂപകര്‍ വിലയിരുത്തുന്നു. കര്‍ഷകരുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന മണ്ഡവ്യയുടെ മികച്ച പ്രതിച്ഛായയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേകതാത്പര്യവുമാണ് സൂചനകള്‍ക്കു പിന്നിൽ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കാര്‍ഷികമേഖലകളിൽ ബിജെപിയ്ക്ക് ലഭിച്ച തിരിച്ചടിയിൽ നിന്ന് കരകേറാനും മണ്ഡവ്യയുടെ മുഖ്യമന്ത്രിപദം സഹായിക്കുമെന്നാണ് വിലയിരുത്തൽ.</>

Tags
Back to top button