ദേശീയം (National)പ്രധാന വാ ത്തക (Top Stories)

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക.

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് തീയതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ഡിസംബർ ഒൻപത്, 14 തീയതികളിൽ ആയി രണ്ടു ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക.

വോട്ടെണ്ണൽ ഡിസംബർ 18ന് നടക്കും. തെരഞ്ഞെടുപ്പ് നടത്തിപ്പിനായി സംസ്ഥാനത്ത് 50,128 പോളിങ് ബൂത്തുകൾ തയ്യാറാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ അചൽ കുമാർ ജ്യോതി അറിയിച്ചു.

വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നേരത്തെ, തെരഞ്ഞെടുപ്പ് കമ്മീഷൻ ഗുജറാത്തിലും ഹിമാചൽ പ്രദേശിലും നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു.

എന്നാൽ, ഹിമാചൽ പ്രദേശിലെ തെരഞ്ഞെടുപ്പ് തീയതി മാത്രമായിരുന്നു കമ്മീഷൻ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഈ നടപടിക്കെതിരെ പ്രതിപക്ഷം രംഗത്ത് വന്നിരുന്നു.

 വികസന പദ്ധതികൾ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ ഒത്താശ ചെയ്യുന്നുവെന്ന ആരോപണം പ്രതിപക്ഷം ഉയർത്തി. ആരോപണം ശക്തമായതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഗുജറാത്ത് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാൻ തീരുമാനിച്ചത്.
Tags

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു