ജാതിനിഷ്ടമായ കേരളത്തില്‍ ഗുരുദേവ ദര്‍ശനം

 

മനുഷ്യ ജീവിതത്തെ വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെ വ്യത്യസ്തമായ വീക്ഷണത്തിലൂടെ പലരും നോക്കികാണാറുണ്ട്. ശ്രീ നാരായണ ഗുരുദേവന്‍ മഹത്തായ നിസ്തൂലമായ ഒരു ജീവിത ധാരണ ഒരു ജീവിത ദര്‍ശനം അവതരിപ്പിച്ച മഹത്മവാണ്.

പല തലത്തിലുള്ള ജീവിത ദര്‍ശനങ്ങള്‍ ജീവിത ധാരണകള്‍ നമ്മുടെ മുമ്പിലുണ്ട്.വ്യക്തി ജീവിതം ശരിയായ ദിശയിലേക്ക് നയിക്കുന്നതിലൂടെ എങ്ങനെ സാമുഹ്യ ജീവിതത്തില്‍മാറ്റങ്ങള്‍ വരുത്താന്‍ കഴിയും എന്നതിന്‍റെ ഒരു ഉള്‍ക്കാഴ്ച ഗുരുദേവന്‍റെ സമീപനത്തിലും ദര്‍ശനത്തിലുമുണ്ട്.

കേരളത്തെ സംബന്ധ്ച്ചും ശാസ്ത്രീയമായ ഉള്‍ക്കാഴ്ചയോടെ ദര്‍ശനം അവതരിപ്പിചിട്ടുണ്ട്, ആ ദര്‍ശനമാണ് കേരളത്തെ ആധുനീക കേരളമാക്കി മാറ്റിയത്. ഗുരുദേവന് സ്വതന്ത്രമായ യാതാര്‍ത്ഥ്യബോധത്തിലധിഷ്ടമായ ഒരു ദര്‍ശനം ഒരു വീക്ഷണ്ണം ഉണ്ടായിരിന്നു.

ജാതിക്കെതിരായ മുന്നേറ്റത്തിലൂടെ മാത്രമേ സാമൂഹ്യഘടനയില്‍ അടിസ്ഥാനപരമായ മാറ്റം വരുത്താന്‍ കഴിയുകയുള്ളൂ എന്ന്‍ ഗുരുദേവന്‍ മനസ്സിലാക്കിയിരുന്നു. ജാതിനിഷ്ട്ടമായ സാമൂഹ്യക്രമത്തെ തകര്‍ക്കുന്നതിനാണ് ഗുരുദേവന്‍ അരുവിപ്പുറത്തു ശിവപ്രതിഷ്ഠ നടത്തിയത്.

അരുവിപ്പുറം പ്രതിഷ്ഠ അത്തരത്തിലുള്ള സാമൂഹ്യമാറ്റത്തിന്‍റെ നാന്ദികുറിക്കലായിരുന്നു. ഈ ഉള്‍ക്കാഴ്ച്ചയിലൂടെയാണേ- ഗുരുദേവന്‍ കേരളത്തില്‍ മാറ്റത്തിന്‍റെ വലിയ കൊടുംക്കാറ്റ് അഴിച്ചുവിട്ടത്. അരുവിപ്പുറം പ്രതിഷ്ട്ടയിലൂട് ആണ് ജാതീയമാറ്റത്തിനും, ഒരു ജാതി, ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ശൈലി അവതരിപ്പിച്ചിട്ടുള്ളതും.

നമ്മുടെ ശിവന്‍ എന്ന ഗുരുദേവന്‍റെ വാചകം സ്വതന്ത്ര ദൈവ ദര്‍ശനത്തില്‍ ജാതിയും മതവും തീണ്ടാത്ത സങ്കല്പമാണുള്ളത് എന്നും കരുതിയിരിക്കാം. ഗുരുദേവന്‍റെ ദര്‍ശനം ഒരു വ്യക്തിയുടെ വികസന ദര്‍ശനമായി കാണ്മാന്‍ കഴിയും.

ഗുരുദേവന്‍റെ മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന സന്ദേശത്തില്‍ നിന്നും നമ്മള്‍ക്ക് മനസ്സിലാക്കിതരുന്നത് ഏതു മതം സ്വീകരിച്ചാലും മനുഷ്യന്‍ അവന്‍റെതായ കാഴ്ചപ്പാടിലൂടെ ജീവിച്ചു മറ്റൊരുവന് നിരക്കാത്തതായി ഒന്നും പ്രവര്ത്തിക്കാതിരിക്കുക.

അതിന് മതം ഒരു വിലങ്ങു തടിയായി നില്‍ക്കരുത്. മനുഷ്യ ജീവിതത്തില്‍ മതം ഒരു ഭ്രാന്തായി തീര്‍ന്നിരിക്കുന്ന ഈ അവസരത്തില്‍ മനുഷ്യന് ഏത് മതവും സ്വീകരിച്ചു നന്നായി ജീവിക്കാം.

എല്ലാ മത സാരവും ഒന്നു തന്നെ എന്ന്‍ ഗുരു ദേവന്‍റെ മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നുള്ള സന്ദേശം മനുഷ്യന്‍റെ ശുചിത്വ ജീവിതത്തെ ഉദ്ധെശിച്ചാണ്.എന്നതുപോലെ ഒരു വ്യക്തിത്വ വികസനമാണ് ഗുരു ഇതില്‍ നിന്നും ഉദ്ദേശിക്കുന്നത് എന്ന് കാണാം.

ഗുരുദേവന്‍ കേരളത്തിലെ പൈക്ഷാജീകമായ ജാതി വ്യവസ്ഥയെ തകര്‍ക്കുന്നതിനാണ് ശ്രമിച്ചത്. അതിന്‍റെ പരിണാമം ഇന്നത്തെ തലമുറക്ക് അനുഭവിക്കുവാന്‍ സാധിക്കുന്നൂ എന്നതാണ് സത്യം.

ഗുരുദേവന്‍ ഈഴവകുലത്തില്‍ ജന്മം കൊണ്ടെങ്കിലും വ്യത്യസ്തമായ ജീവിത ശൈലിയിലൂടെ എല്ലാ മത സാരവും ഒന്നുതന്നെ എന്ന്‍ മനസ്സിലാക്കിത്തരാന്‍ ശ്രമിച്ചു.

ആവിധത്തില്‍ ഇന്നത്തെ തലമുറക്ക് അറിയുവാന്‍ കഴിയാതെ പോയ ജാതി വ്യവസ്ഥയെ സംസ്കരിക്കാന്‍ ശ്രമിച്ചു എന്നുള്ളതാണ് ഗുരുവിന്‍റെ ജീവിത ദര്‍ശനത്തില്‍ നിന്നും നമ്മള്‍ മനസ്സിലാക്കേണ്ടത്.

ഗുരുദേവന്‍റെ പരിശുദ്ധമേറിയ വ്യക്തിത്വം അതില്‍നിന്നും ഗുരുവിനെ നാം ഇന്ന്‍ ഒരു ആരാധ്യ യോഗ്യനായി എല്ലാമാതസ്സാരങ്ങളും ഒതുങ്ങിക്കുടിയുള്ള ചൈതന്യ പുരുഷനായി, ദേവനായി, സാക്ഷാല്‍ ഈശ്വരനായി കാണുന്നു സ്തുതിക്കുന്നു.

ഈഴവരായി ജനിച്ചിട്ടുള്ള ഏതൊരു വ്യക്തിക്കും ഗുരുദേവ ദര്‍ശനത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് ഇന്നത്തെ ഈ സാഹചര്യത്തില്‍ ആവശ്യമായിതീര്‍ന്നിരിക്കുന്നു.

കേരളത്തില്‍ ഗുരുദേവനെ സംബന്ധിച്ചു പഠിക്കാനും പഠിപ്പിക്കാനും ഉള്ള ഒരു സാഹചര്യം ഇന്നേ വരെയും SNDP യോഗം സാഖക്കും സാഖക്കാര്‍കും കഴിഞ്ഞിട്ടില്ല.

അതിനുള്ള കാരണം, ഇന്നത്തെ തലമുറക്ക് ശാഖാപ്രവര്‍ത്തനത്തില്‍ മുന്‍പന്തിയില്‍ നില്കണം ശാഖകള്‍തമ്മിലുള്ള മത്സരം യൂണിയനിലേക്കുള്ള മത്സരം എവിടെയും മത്സരം മാത്രം. എല്ലാവരും ആഗ്രഹിക്കുന്നത് സ്ഥാനമാനങ്ങള്‍ മാത്രം.

ഈ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി മത്സരിക്കുന്ന ശാഖാ പ്രവര്‍ത്തകര്‍ക്കും ഗുരുവിന്‍റെ ദര്‍ശനത്തെക്കുറിച്ചോ ഗുരുദേവന്‍റെ ആദര്‍ശങ്ങളെക്കുറിച്ചോ യാതൊരു അറിവും ഇല്ലാത്തവരായി മാറിയിരിക്കുകയാണ്.

സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു മത്സരവേദിയായി മാരിയിരിക്കുകയാണ് ഇന്നത്തെ SNDP യോഗവുംഅതിന്‍റെ പ്രവര്‍ത്തകരും.സ്വന്തമായി ശ്രീ നാരായണ ഗുരുവിനെയും ഗുരു ദര്‍ശനത്തെക്കുറിച്ചും അറിവില്ലാത്തവരണ് മത്സരവേദിയിലേക്ക് ഇറങ്ങിത്തിരിക്കുന്നവരില്‍ ഭൂരിപക്ഷവും.

ഈ സ്ഥിതി മാറിക്കിട്ടണം. അതിനായി ഇപ്പോഴത്തെ തലമുറ ശ്രമിക്കണം. SNDP യോഗത്തിലുള്ള ഈ മത്സരം മാറ്റിവച്ച് ഗുരുവിനെക്കുറിച്ചും എന്തെങ്കിലും അറിയാവുന്നവര്‍ അതു ശാഖമൂലമായും മറ്റു ഗുരു വാര വിദ്യാലയം വഴിയും ഭാവി തലമുറയെ ഗുരുവിന്‍റെ വീക്ഷണങ്ങളും ഗുരുവിനെക്കുറിച്ചുള്ള അറിവും കുട്ടികള്‍ക്ക് മനസ്സിലാക്കി കൊടുക്കുക.

ഈ വിധകാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ ഭാവിയില്‍ വളരെ ഉയര്‍ച്ചയിലേക്ക് നമ്മെ എത്തിക്കും. അതിനു വേണ്ടി SNDP ശാഖാതലത്തില്‍ വേണ്ടതായ പരിപാടികള്‍ആസൂത്രണം ചെയ്തു മുന്നോട്ടുപോകാന്‍ ശ്രമിക്കുക അതാണ്ഗുരുവിനോട് ചെയ്യാവുന്ന ഏറ്റവും വലിയ ഭക്തിയും നിഷ്ഠയും.

ഗുരുവിന്‍റെ ദര്‍ശനം ഒരു വ്യക്തിയുടെ വികസനമാണ്. ഒരു വ്യക്തിയെ എങ്ങനെ വികസിപ്പിക്കാന്‍ കഴിയും അതിലുള്ള പോരായ്മകള്‍ മനസ്സിലാക്കി നാം പ്രവര്‍ത്തിക്കുക. എല്ലാവരിലും മാനസിക ശുദ്ധി വരുത്താന്‍ ശ്രമിക്കുക അതാണ് ഗുരുദേവ ദര്‍ശനം നമ്മളെ മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുള്ളത്.

ഗുരുദേവന്‍റെ ദര്‍ശനം ആത്മീയ ദര്‍ശനമാണ് ആ ആത്മീയദര്‍ശനത്തില്‍ നാം മുമ്പോട്ടു പോകാന്‍ ശ്രമിച്ചാല്‍ വ്യക്തിക്കും സമൂഹത്തിനും അതിന്‍റേതായ വികസനത്തിന് സഹായമായി ഭവിക്കും.

ഗുരുമന്ദിരങ്ങളില്‍ ഗുരുദേവനെ പ്രതിഷ്ടിച്ചതുകൊണ്ടു മാത്രം ഗുരുദര്‍ശനം ആകുന്നില്ല. ഗുരുദേവന്‍റെ ആദര്‍ശങ്ങള്‍ സ്വീകരിച്ചും പരസ്പരമുള്ള മത്സരഭാവന ത്യജിച്ചും സ്വന്തമായ ഒരു പ്രാര്‍ത്ഥന നിരതമായ അന്തരീഷം ശ്രിഷ്ടിക്കുക, അതാണ് ആവശ്യം.

ജാതിഭേതം, മതദ്വേഷം, ഏതുമില്ലാതെ സര്‍വരും, സോദരത്വേന വാഴുന്ന മാതൃകാപരമായ ഒരു സ്ഥാനമാനമായി ഗുരുദേവന്‍റെ ദര്‍ശനം നടത്തുക അതിനായി ഗുരു മന്ദിരത്തെ പ്രയോജനപ്പെടുത്തുക. ഗുരുദേവ ദര്‍ശനം എല്ലാവരിലും ഒരു മാര്‍ഗ ദര്‍ശനമായി ഭവിക്കട്ടെ!

ഗുരുദേവ ദര്‍ശനത്തെക്കുറിച്ചും ശ്രീ നാരായണ ഗുരുവിന്‍റെ ജീവിതകാല ചരിത്രങ്ങളും എന്നെ പറഞ്ഞു മനസിലാക്കി തന്നിട്ടുള്ള എന്‍റെ പിതാവായ നിര്യാതനായ ശ്രീ. കെ. നാരായണന്‍ അവര്‍കള്‍ക്ക് ഈ ലേഖനം ഞാന്‍ സമര്‍പ്പിച്ചു കൊണ്ട് കൃതാര്‍ത്ഥനാകുന്നു.

ഈ ചെറു ലേഖനം വായിച്ചു ഇതില്‍ എന്തെങ്കിലും കുറവുകള്‍ വന്നിട്ടുണ്ടെങ്കില്‍ സദയം ക്ഷമിച്ച് ശാഖാ യോഗത്തില്‍ വായിച്ചവതരിപ്പിക്കുന്നതിന് ശ്രമിച്ചാല്‍ എന്നോടും എന്‍റെ പിതാവിനോടും ചെയ്യുന്ന ഒരു നന്ദിയാകും.

നിങ്ങള്‍ സദയം ഈ ലേഖനം ശാഖാ മന്ദിരത്തില്‍ അവതരിപ്പിക്കും എന്നുള്ള ശുഭ വിശ്വാസത്തോടു കൂടി ഈ ചെറു ലേഖനം ഇവിടെ ഉപസംഹരിച്ച് ഞാന്‍ കൃതാര്തനാകുന്നു

ഗുരുദേവ ഭക്തന്‍

വി.എന്‍.കെ. പണിക്കര്‍

വാലുപറമ്പില്‍

 

V.N.K PANICKER
V.N.K PANICKER

 

 

 

Back to top button