ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രസാദ ഊട്ടിന് ജൂലൈ ഒന്നുമുതല്‍ സ്റ്റീല്‍പ്ലേറ്റുകള്‍ ഉപയോഗിക്കും.

ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രസാദ ഊട്ടിന് ജൂലൈ ഒന്നുമുതല്‍ സ്റ്റീല്‍പ്ലേറ്റുകള്‍ ഉപയോഗിക്കും.

ജൂലായ് ഒന്നുമുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രസാദ ഊട്ടുകഴിഞ്ഞുള്ള ഇലകള്‍ സ്വീകരിക്കാനാകില്ലെന്ന ഗുരുവായൂര്‍ നഗരസഭയുടെ നിലപാട്.

ഗുരുവായൂര്‍ നഗരസഭയുടെ പുതിയ തീരുമാനത്തിനെതിരെ ഗുരുവായൂര്‍ ദേവസ്വം ഭരണ സമിതി രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു.

ഗുരുവായൂര്‍ ദേവസ്വത്തെ ആധികാരികമായി അറിയിച്ച നഗരസഭയുടെ ഈ തീരുമാനം തികച്ചും വേദനാജനകമാണെന്ന് ദേവസ്വം ചെയര്‍മാന്‍ എന്‍ പീതാംബര കുറുപ്പ് വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍ ഇക്കാര്യത്തില്‍ രാഷ്ട്രീയം കളിക്കാന്‍ ദേവസ്വത്തിന് ഉദ്ദേശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദിവസവും 5000 മുതല്‍ 10000 വരെ തീര്‍ഥാടകര്‍ പ്രസാദ ഊട്ടിനെത്താറുണ്ട്.

വാഴയില തന്നെയാണ് പ്രസാദ ഊട്ടിന് സൗകര്യവും ശുദ്ധവുമെന്ന് ചെയ‍ർമാൻ പറഞ്ഞു

Back to top button