എച്ച് – 1 ബി താൽക്കാലിക വിസകൾ പുതുക്കുന്നതിനുള്ള ചട്ടങ്ങൾ അമേരിക്ക കർശനമാക്കി.

എച്ച് – 1 ബി താൽക്കാലിക വിസകൾ പുതുക്കുന്നതിനുള്ള ചട്ടങ്ങൾ അമേരിക്ക കർശനമാക്കി.

വാഷിംഗ്ടൺ: താൽക്കാലിക വിസകൾ പുതുക്കുന്നതിനുള്ള ചട്ടങ്ങൾ അമേരിക്ക കർശനമാക്കി.

വിസ പുതുക്കുന്ന സമയത്ത് അർഹത തെളിയിക്കേണ്ട ഉത്തരവാദിത്തം ഇനിമുതൽ അപേക്ഷിക്കുന്ന കമ്പനികളുടേത് ആയിരിക്കും.

എച്ച് – 1 ബി, എൽ 1 ഉൾപ്പെടെയുള്ള താൽക്കാലിക വിസകൾ പുതുക്കുന്നതിനുള്ള ചട്ടങ്ങളാണ് അമേരിക്ക കർശനമാക്കിയത്.

ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഇന്ത്യക്കാരെയാണ്. അമേരിക്കയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഐ ടി ജീവനക്കാർ ആണ് ഈ വിസ കൂടുതലും ഉപയോഗിക്കുന്നത്.

അതേസമയം, ഇത്തരം വിസയുടെ ചട്ടങ്ങൾ കർശനമാക്കുന്നതിലുള്ള ഇന്ത്യയുടെ ആശങ്ക വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കഴിഞ്ഞദിവസം യു എസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണെ അറിയിച്ചിരുന്നു.

ബുധനാഴ്ച ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ടയിലാണ് ഇക്കാര്യം അറിയിച്ചത്.

advt
Back to top button